ഈ ചെടികള്‍ മുറിയില്‍ വെക്കൂ, നന്നായി ഉറങ്ങൂ

0

നല്ല ഉറക്കത്തിന് നല്ല കിടക്കകള്‍ മാത്രം പോര മുറിയിലെ അന്തരീക്ഷവും നന്നായിരിക്കണം. വീടിനകത്ത് നല്ല അന്തരീക്ഷം സൃഷ്ടക്കുന്നതില്‍ ഇന്‍ഡോര്‍ പ്ലാന്റ്‌സിന്റെ പങ്ക് വളരെ വലുതാണ്. വീടിനകത്ത് ഭംഗിയും പച്ചപ്പും കൊണ്ടു വരാന്‍ മാത്രമല്ല, വീടിനകത്തുള്ളവരുടെ മാനസികാവസ്ഥയെയും ഉറക്കത്തെയും സ്വാധീനിക്കാന്‍ ഇന്‍ഡോര്‍ പ്ലാന്റ്‌സിന് സാധിക്കുന്നതാണ്. നല്ല ഉറക്കം ലഭിക്കാനായി മുറിയില്‍ ഏതൊക്കെ ഇന്‍ഡോര്‍ പ്ലാന്റുകളാണ് വെയ്‌ക്കേണ്ടെന്ന് നോക്കാം.

White flower in white flowerpot on round wood table near a white window.

മുല്ലപ്പൂ: മനസ്സിലെ ഉല്‍കണ്ഠകള്‍ കുറച്ച് പോസിറ്റീവ് എനര്‍ജി നല്‍കാന്‍ സാധിക്കുന്ന ചെടിയാണ് മുല്ല. കൂടാതെ ശരീരത്തെ ശീതീകരിക്കാനും നന്നായി ഉറങ്ങാനും മുല്ല സഹായിക്കുന്നതാണ്.

ലാവന്റര്‍: ലാവന്ററിന്റെ മണം ഇഷ്ടമില്ലാത്തവരുണ്ടാകില്ല. ലാവന്ററിന്റെ മണം പോലെ തന്നെ ഗുണവും ഏറെയാണ്. മനസ്സിലെ ഉത്കണ്ഠ, പിരിമുറുക്കം എന്നിവ കുറച്ച് നല്ല ഉറക്കം നല്‍കുന്ന ചെടിയാണ് ലാവന്റര്‍.

സ്‌നേക്ക് പ്ലാന്റ്: വീടിനകത്ത് ശുദ്ധ വായു കൊണ്ടു വരാന്‍ സാധിക്കുന്ന മികച്ച ഇന്റഡോര്‍ പ്ലാന്റാണ് സ്‌നേക്ക് പ്ലാന്റ്. രാത്രികാലങ്ങളില്‍ ധാരാളം ഓക്‌സിജന്‍ പുറപ്പെടുവിക്കാന്‍ സാധിക്കുന്ന ചെടിയാണ് സേനേക്ക് പ്ലാന്റ്.

കറ്റാര്‍വാഴ: വീടിനകത്ത് വളര്‍ത്താനും പരിപാലിക്കാനും പറ്റിയ ചെടിയാണ് കറ്റാര്‍വാഴ. കറ്റാര്‍വാഴയ്ക്ക് ധാരാളം സൂര്യപ്രകാശം ആവശ്യമായതു കൊണ്ട് തന്നെ മുറിയില്‍ ജനലിനോട് ചേര്‍ന്ന് വെയ്ക്കുന്നതാണ് ഉത്തമം.


സ്‌പൈഡര്‍ പ്ലാന്റ്: വീടിനകത്തെ ചീത്ത വായു ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചെടിയാണ് സ്‌പൈഡര്‍ പ്ലാന്റ്. കൂടാതെ, വായുവിലൂടെ കാന്‍സറിനു കാരണമാകുന്ന രാസപദാര്‍ഥങ്ങള്‍ 90 ശതാമാനത്തോളെ നീക്കം ചെയ്യുമെന്നും നാസ അറിയിക്കുന്നു.

- Advertisement -