കരിങ്കോഴികളെ വളര്‍ത്താം എളുപ്പത്തില്‍

0


ഔഷധ ഗുണങ്ങളുടെ കാര്യത്തില്‍ കരിങ്കോഴി ഇറച്ചി മുന്‍പന്തിയിലാണന്ന് പറയേണ്ട കാര്യമില്ലല്ലോ. എളുപ്പത്തില്‍ ചെയ്ത് വിജയം വരിക്കാവുന്ന ഒന്നാണ് കരിങ്കോഴി വളര്‍ത്തല്‍
നഗരങ്ങളിലും ഗ്രാമങ്ങളിലും താമസിക്കുന്നവര്‍ക്ക് കരിങ്കോഴിയെ വളര്‍ത്താം. സ്ഥല സൗകര്യമുണ്ടെങ്കില്‍ പകല്‍ സമയങ്ങളില്‍ ഇവയെ തുറന്ന് വിട്ട് വളര്‍ത്തുന്നതാണ് നല്ലത്. ഇനി സ്ഥലപരിമിതിയുള്ളവര്‍ക്ക് ചെറിയ കൂട്ടിലിട്ടും ഇവയെ വളര്‍ത്താം. ഇതിനായി പ്രത്യേകം തയാറാക്കിയ കൂടുകളുണ്ട്. കമ്പി ഗ്രില്ലുകള്‍ ഘടിപ്പിച്ച കൂടുകളാണ് അനുയോജ്യം. 60:50:35 എന്നീ അനുപാതത്തില്‍ നിര്‍മ്മിച്ച ഒരു കൂട്ടില്‍ നാല് കോഴികളെ വരെ വളര്‍ത്താം. കൂട്ടില്‍ തന്നെ തീറ്റയ്ക്കും വെള്ളത്തിനുമുള്ള സജ്ജീകരണങ്ങള്‍ ഒരുക്കണം.
സ്വന്തമായി അടയിരിക്കാന്‍ മടിയുള്ളവരാണ് കരിങ്കോഴികള്‍. അതിനാല്‍ മറ്റ് കോഴികള്‍ക്ക് അടവെച്ച് വേണം കുഞ്ഞുങ്ങളെ വിരിയിക്കാന്‍. ഏകദേശം 6 മാസം പ്രായമാകുമ്പോള്‍ മുട്ടയിടല്‍ തുടങ്ങും. ഒരുമാസം ഒരു കരിങ്കോഴിയില്‍ നിന്ന് 20 മുട്ടയോളം ലഭിക്കും. സാധാരണ കോഴികളെ പോലെ ധാന്യങ്ങളും ചെറുകീടങ്ങളുമാണ് പ്രധാന ആഹാരം. വീട്ടില്‍ മിച്ചം വരുന്ന ഭക്ഷണ സാധനങ്ങളും ഇവ കഴിക്കും. വളരെ എളുപ്പത്തില്‍ ലാഭം കൊയ്യാവുന്ന ഒന്നാണ് കരിങ്കോഴി വളര്‍ത്തല്‍. ഒരു കരിങ്കോഴി മുട്ടയ്ക്ക് 25 മുതല്‍ 30 രൂപവരെയാണ് വിലയെങ്കില്‍ 1000 മുതല്‍ 1500 വരെയാണ് ഒരു കോഴിയുടെ വില. പൂര്‍ണ വളര്‍ച്ചയെത്തിയ കരിങ്കോഴി പൂവന്‍ ഒന്നര മുതല്‍ രണ്ടര കിലോ വരെ തൂക്കമുണ്ടാകാം.

- Advertisement -