കുട്ടികളുമായി യാത്രയ്‌ക്കൊരുങ്ങുകയാണോ? ഒരു നിമിഷം ഒന്നു ശ്രദ്ധിക്കൂ

0

അച്ഛനമ്മമാരും കുട്ടികളും കൂടി പെട്ടെന്നൊരു ദിവസം കൈയില്‍ കിട്ടിയ സാധനങ്ങളൊക്കെ വാരിക്കൂട്ടി യാത്രപോകാന്‍ വരട്ടെ. കുട്ടികളുമൊത്ത് യാത്ര ചെയ്യുമ്പോള്‍ ചില മുന്‍ കരുതലുകള്‍ എടുക്കേണ്ടത് അത്യാവശ്യമാണ് പ്രത്യേകിച്ച് കാലാവസ്ഥ അടിമുടി മാറിയ ഈ സമയത്ത്

 1. യാത്രയില്‍ കുടിക്കാന്‍ ധാരാളം ശുദ്ധ ജലം കരുതണം. കുട്ടികള്‍ക്ക് തിളപ്പിച്ചാറിയ വെള്ളം കൊടുക്കുന്നതാണ് ഉത്തമം. പ്ലാസ്റ്റിക്ക് കുപ്പികള്‍ക്ക് പകരം ചില്ലുകുപ്പികളില്‍ വെള്ളം കൊണ്ടുപോകാന്‍ ശ്രദ്ധിക്കുക.
 2. കുട്ടികള്‍ക്ക് രോഗങ്ങളെന്തെങ്കിലുമുണ്ടെങ്കില്‍ അവ മാറിയ ശേഷം യാത്രയ്‌ക്കൊരുങ്ങാം.
 3. പനി, തലവേദന, തുമ്മല്‍, ജലദോഷം, വയറിളക്കം എന്നിവയ്ക്കുമുള്ള മരുന്നുകള്‍, മുറിവുണ്ടായാല്‍ ഉപയോഗിക്കാന്‍ കഴിയുന്ന മരുന്നുകള്‍ എന്നിവ അടങ്ങിയ ഫസ്റ്റ് എയിഡ് കിറ്റ് നിര്‍ബന്ധമായും കരുതുക.
 4. മിക്കവര്‍ക്കും യാത്രയ്ക്കിടയില്‍ ഛര്‍ദ്ദിയും ഓക്കാനവും ഒക്കെയുണ്ടാവാറുണ്ട്. അതിനുള്ള ഗുളിക ഡോക്ടറുടെ നിര്‍ദേശപ്രകാരം കൈയില്‍ കരുതുക.
 5. എണ്ണമയം കൂടുതലടങ്ങിയ ഭക്ഷണങ്ങള്‍ യാത്ര ചെയ്യുമ്പോള്‍ ഒഴിവാക്കുക.
 6. യാത്രയില്‍ കുട്ടികള്‍ ആവശ്യപ്പെടുന്ന എല്ലാ ആഹാരങ്ങളും വാങ്ങിനല്‍കരുത്. തൊലിപൊളിച്ച് കഴിക്കാവുന്ന പഴങ്ങളെല്ലാം കൈയില്‍ കരുതാവുന്നതാണ്.
 7. പുറത്തുനിന്നുള്ള ആഹാരം കഴിവതും ഒഴിവാക്കണം. ഹോട്ടലുകളെ ആശ്രയിക്കുകയാണെങ്കില്‍ വൃത്തിയും വെടിപ്പുമുള്ളവ മാത്രം തെരഞ്ഞെടുക്കുക.
 8. യാത്രയില്‍ കുട്ടികള്‍ക്ക് വെജിറ്റേറിയന്‍ വിഭവങ്ങള്‍ നല്‍കുന്നതാണ് ഉത്തമം. നോണ്‍ വെജ്ജ് വിഭവങ്ങള്‍ ദഹിക്കാന്‍ താമസമായതിനാല്‍ കഴിവതും ഒഴിവാക്കാം..
 9. ഭക്ഷണം കഴിക്കുന്നതിന് മുന്‍പും ശേഷവും കൈ കഴുകാന്‍ ശ്രദ്ധിക്കണം. യാത്രയില്‍ കുളിച്ച് ശരീരം വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക.
 10. വേനലായതിനാല്‍ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് ഉത്തമം.
 11. തണുപ്പുള്ള സ്ഥലങ്ങളിലേക്കാണ് യാത്രയെങ്കില്‍ ചൂടുനല്‍കുന്ന വസ്ത്രങ്ങളും തലയും ചെവിയും മൂടുന്നതരം തൊപ്പിയും കരുതാം.

- Advertisement -