വീടു പണിയാന്‍ ഒരുങ്ങുകയാണോ? ബ്രേക്ക് ഫാസ്റ്റ് ബാറുകള്‍ മറക്കണ്ട

0

വീടു നിര്‍മ്മാണത്തിലെ പഴഞ്ചന്‍ ഡിസൈനിങ് സങ്കല്‍പങ്ങളൊക്കെ മറഞ്ഞു കൊണ്ടിരിക്കുകയാണ്. പണ്ട് തഴഞ്ഞിട്ട അടുക്കള ഇന്ന് പുത്തന്‍ ട്രെന്‍ഡുകള്‍ പരീക്ഷണ കേന്ദ്രം തന്നെയാണ്. സിറ്റൗട്ട് പോലെ തന്നെ അടുക്കളയും ഇന്ന് മോടിപിടിപ്പിക്കാറുണ്ട്. അടുക്കളയില്‍ പുതുതായി ചേര്‍ക്കപ്പെട്ട ട്രെന്‍ഡുകളില്‍ ഒന്നാം സ്ഥാനത്താണ് ബ്രേക്ക്ഫാസ്റ്റ് ബാറുകള്‍.
ബ്രേക്ഫാസ്റ്റ് ബാറുകള്‍ കൊണ്ടുള്ള നേട്ടങ്ങള്‍ നിരവധിയാണ്.
ഓരോ ബ്രേക്ഫാസ്റ്റ് ബാറുകളും കാഷ്വല്‍ ഡൈനിങ് ഏരിയ എന്ന സങ്കല്‍പമാണ് കൊണ്ടുവരുന്നത്. അടുപ്പമുള്ള സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ സന്ദര്‍ശനത്തിനെത്തുന്ന അവസരങ്ങളില്‍ ഡൈനിങ് ടേബിളിലേക്ക് പ്രവേശിക്കാതെ തന്നെ അടുക്കളയില്‍ വച്ച് ഭക്ഷണം ഉണ്ടാക്കാനും വിളമ്പാനും അവസരം നല്‍കുന്നവയാണിവ.
അടുക്കളയിലിരുന്ന് ഭക്ഷണം പാകം ചെയ്യുന്നതിനിടയിലാകും ഡൈനിങ് ടേബിളില്‍ മക്കള്‍ക്ക് ഭക്ഷണം നല്‍കിയത്. അവരെ ശ്രദ്ധിക്കാന്‍ സമയം കിട്ടുന്നില്ലല്ലോ എന്നു പരാതിപ്പെടുന്നവര്‍ക്കും ബ്രേക്ഫാസ്റ്റ് ബാറുകള്‍ സഹായകമാണ്. അമ്മ അടുക്കളയില്‍ പാകം ചെയ്യുമ്പോള്‍ തന്നെ മക്കളെ ഊട്ടുകയും ചെയ്യാം.
അടുക്കളയിലെ കൗണ്ടര്‍ ടോപ്പുകള്‍ക്ക് സ്ഥലപരിമിതിയാണെന്നു പരാതിപ്പെടുന്നവര്‍ക്ക് മികച്ച ആശയമാണ് ബ്രേക്ഫാസ്റ്റ് കൗണ്ടറുകള്‍. എല്‍ ഷെയ്പ്പിലുള്ള അടുക്കളകള്‍ക്ക് പൊതുവെ ഇടുങ്ങിയ പ്രതീതിയായിരിക്കും. ഈ അപാകത മറികടക്കാനും ബ്രേക്ഫാസ്റ്റ് ബാറുകള്‍ സെറ്റ് ചെയ്യാം. ഇതുവഴി അടുക്കളയുടെ വലിപ്പം കൂടുതല്‍ തോന്നിക്കും.

- Advertisement -