കേരളത്തില്‍ പതിനായിരം കോടിയുടെ നിക്ഷേപത്തിനൊരുങ്ങി പ്രവാസികള്‍

0

തിരുവനന്തപുരം: സംസ്ഥാനത്ത് പതിനായിരം കോടി രൂപയുടെ നിക്ഷേപം നടത്താന്‍ സന്നദ്ധത അറിയിച്ച് പ്രവാസി വ്യവസായികള്‍.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ പ്രമുഖ പ്രവാസി വ്യവസായികളുടെ നിക്ഷേപക സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. ഡിസംബറില്‍ കൊച്ചിയില്‍ ആഗോള നിക്ഷേപക സംഗമം നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ദുബായ് ആസ്ഥാനമായ ഡി.പി വേള്‍ഡ്, ഷിപ്പിംഗ് ആന്റ് ലോജിസ്റ്റിക് മേഖലയില്‍ 3500 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ തയ്യാറായതായി മുഖ്യമന്ത്രി അറിയിച്ചു. ആഗോളനിക്ഷേപക സംഗമത്തില്‍ കൊച്ചിയില്‍ വെച്ച് കരാര്‍ ഒപ്പുവയ്ക്കുമെന്ന് ഡിപി വേള്‍ഡ് വൈസ് പ്രസിഡന്റ് ഉമര്‍ അല്‍മൊഹൈരി പറഞ്ഞു.

- Advertisement -