ഗണപതി വിഗ്രഹ നിമഞ്ജനത്തിനിടെ 11 പേര്‍ മുങ്ങിമരിച്ചു

0


ഭോപ്പാലിലെ ഖട്ട്‌ലാഘട്ടില്‍ നടന്ന ഗണപതി വിഗ്രഹ നിമഞ്ജനത്തിനിടെ 11 പേര്‍ ബോട്ട് മറിഞ്ഞ് മുങ്ങിമരിച്ചു. ബോട്ടിലുണ്ടായിരുന്നു 5 പേരെ രക്ഷപ്പെടുത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് ഗണപതി വിഗ്രഹ നിമഞ്ജനത്തിനായി 16 പേരെയും വഹിച്ചുകൊണ്ട് പുറപ്പെട്ട ബോട്ട് നഗരമദ്ധ്യത്തിലെ തടാകത്തില്‍ മുങ്ങിത്താണത്.

പരിശീലനം ലഭിച്ച നീന്തല്‍ക്കാര്‍ക്കും അധികൃതര്‍ക്കും ഒപ്പം 40 പൊലീസുകാരും സ്ഥലത്തേക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട്. സംഭവം അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്നും മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ജില്ലാ കളക്ടര്‍ വഴി നല്‍കുമെന്നും സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും മദ്ധ്യപ്രദേശ് മുഖ്യമന്ത്രി പി.സി. ശര്‍മ പറഞ്ഞു.

- Advertisement -