24ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം

0

24ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം. ഡിസംബര്‍ ആറ് മുതല്‍ പതിമൂന്ന് വരെ തിരുവനന്തപുരത്തെ പത്തോളം വേദികളിലാണ് കേരള ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തില്‍ ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്.

മേളയുടെ ഉദ്ഘാടനം വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സാംസ്‌കാരികമന്ത്രി എ.കെ ബാലന്‍ ചടങ്ങില്‍ അധ്യക്ഷനാകും. സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ-സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ നടി ശാരദയെ ആദരിക്കും.

്ഉദ്ഘാടന ചിത്രമായി സെര്‍ഹത് കരാസ്ലാന്‍ ടര്‍ക്കിഷ്, ജര്‍മന്‍, ഫ്രഞ്ച് എന്നീ ഭാഷകളിലായി സംവിധാനം ചെയ്ത പാസ്ഡ് ബൈ സെന്‍സര്‍ എന്ന ടിത്രം നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിക്കും.

- Advertisement -