മുപ്പത്തിനാലായിരത്തിലധികം വിദേശികള്‍ക്ക് ഒമാനില്‍ തൊഴില്‍ നഷ്ടം

0

ഒമാനില്‍ സ്വദേശിവത്കരണത്തിന് വേഗം കൂട്ടിയതോടെ മുപ്പത്തിനാലായിരത്തിലധികം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമായി. സ്വകാര്യ മേഖലയിലാണ് ഇത്രയും അധികം തൊഴില്‍ നഷ്ടം സംഭവിച്ചത്.

നടപടികള്‍ തുടരുന്ന പശ്ചാത്തലത്തില്‍ തൊഴിലാളികളുടെ എണ്ണത്തിലും വന്‍ കുറവാണ് അനുഭവപ്പെടുന്നത്. സ്വദേശികള്‍ക്ക് ജോലി ഉറപ്പാക്കുന്നതിന്റെ ഭാഗമായി 87 തസ്തികകളില്‍ താല്‍ക്കാലിക വിസാ വിലക്ക് അടക്കം നടപടികള്‍ക്ക് ഒമാന്‍ കഴിഞ്ഞ വര്‍ഷം തുടക്കമിട്ടിരുന്നു.

മൊത്തം 34266 വിദേശികള്‍ക്കാണ് സ്വകാര്യ മേഖലയില്‍ നിന്ന് ജോലി നഷ്ടപ്പെട്ടതെന്ന് മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം അവസാനം രാജ്യത്തെ വിദേശ തൊഴിലാളികളുടെ എണ്ണം 18.90 ലക്ഷമാണ്.

- Advertisement -