അമേരിക്കയില്‍ ബാറില്‍ വെടിവെപ്പ്; നാലു പേര്‍ കൊല്ലപ്പെട്ടു

0

കന്‍സാസ് സിറ്റി ബാറില്‍ രാത്രിയുണ്ടായ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു.

ഇന്നലെ പുലര്‍ച്ചെ ആറരയോടെയാണ് മിസോറിയിലെ കന്‍സാസില്‍ ബാറില്‍ അതിക്രമിച്ച് കയറി യുവാവ് വെടിയുതിര്‍ത്തത്.
അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

കൊലപാതകത്തിന് ശേഷം അക്രമി കടന്ന് കളയുകയായിരുന്നു. പ്രതിയെ ഇതുവരെയും പിടികൂടിയിട്ടില്ല.

ഒന്നില്‍ക്കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്നും വെടിവെപ്പുണ്ടാകാനുള്ള കാരണവും അധികൃതര്‍ക്ക് അജ്ഞാതമാണ്.
വെടിവെപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ വിവരങ്ങള്‍ കന്‍സാസ് പോലീസ് തങ്ങളുടെ ട്വിറ്ററിലൂടെയാണ് അറിയിച്ചത്.

- Advertisement -