ഒരു തവണയെങ്കിലും വാസ്ലിന്‍ ഉപയോഗിച്ചവരാണോ? ഈ 7 കാര്യങ്ങള്‍ നിങ്ങള്‍ക്കറിയാമായിരുന്നോ?

0

കോസ്‌മെറ്റിക്‌സ്മറ്റിക്‌സുകളെക്കുറിച്ച് പറയുമ്പോള്‍ അത്രയൊന്നും ചര്‍ച്ചചെയ്യപ്പെടാത്ത ഒന്നാണ് വാസ്ലിന്‍ ക്രീമുകള്‍. ശരീരം വരളുമ്പോള്‍ മാത്രം ഉപയോഗിക്കാനുള്ള ക്രീമായാണ് പലരും വാസ്ലിനെ കാണുന്നത്. എന്നാല്‍ സംഗതി അങ്ങനെയല്ല. വാസ്ലിന് മറ്റ് ചില ഉപയോഗങ്ങള്‍കൂടിയുണ്ട്.


പുരികത്തിന്
പുരകം ആകൃതിയില്‍ നില്‍ക്കാന്‍ അല്‍പ്പം വാസ്ലിന്‍ തേച്ചാല്‍ മതി.


തിളക്കത്തിന്
മേക്കപ്പിനോട് അധികം താല്‍പര്യമില്ലാത്തവരാണ് നിങ്ങളെങ്കില്‍ വാസ്ലിന്‍ ഉറപ്പായും നിങ്ങളുടെ കൈയ്യില്‍ വേണം. കാരണം മേക്കപ്പിന് തരാന്‍ കഴിയാത്ത ഗ്ലോ തരാന്‍ വാസ്ലിനാകും. ചുണ്ടത്തോ കണ്ണിന് മുകളിലോ വാസ്ലിന്‍ പുരട്ടുത്തന്നത് ഒരു ‘നാച്ചുറല്‍’ ഷൈന്‍ നല്‍കും.

മസ്‌ക്കാരയ്ക്ക് പകരം
മസ്‌ക്കാരയ്ക്ക് പകരം വാസ്ലിന്‍ അഥവാ പെട്രോളിയം ജെല്ലി ഉപയോഗിക്കുന്നത് നോമേക്കപ്പ് ലുക്കിന് നല്ലതാണ്.


മേക്കപ്പ് റിമൂവര്‍
വാസ്ലിന്‍ നല്ലൊരു മേക്കപ്പ് റിമൂവര്‍ കൂടിയാണ്. പഞ്ഞിയില്‍ വാസ്ലിന്‍ തേച്ച് ഇത് മുഖത്ത് ഉരസുന്നത് മേക്കപ്പ് ഇളകിപോകാന്‍ സഹായിക്കും.


സ്‌ക്രബ്
വാസ്ലിനില്‍ പഞ്ചസാരയോ ഉപ്പോ ഇട്ട് ഈ മിശ്രുതം ചുണ്ടത്തോ, മുഖത്തോ, കഴുത്തിലോ എല്ലാം സ്‌ക്രബ്ബായി ഉപയോഗിക്കാം.പെര്‍ഫ്യൂം പ്രൈമര്‍
വാസ്ലിന്‍ തേച്ച് മീതെ പെര്‍ഫ്യൂം അടിക്കുന്നത് ദീര്‍ഘനേരം പെര്‍ഫ്യൂം നില്‍ക്കാന്‍ സഹായിക്കും.

കസ്റ്റമൈസ്ഡ് മേക്കപ്പ്
കാന്‍വാസില്‍ നിറങ്ങള്‍ മിക്‌സ് ചെയ്ത് ഇഷ്ട നിറം രൂപപ്പെടുത്തിയെടുക്കുന്നതുപോലെ വാസ്ലിനില്‍ ഇഷ്ടമുള്ള നിറങ്ങള്‍ യോജിപ്പിച്ച് നിങ്ങള്‍ക്ക് വേണ്ട നിറമാക്കിയെടുത്ത് കസ്റ്റമൈസ്ഡ് മേക്കപ്പ് തയ്യാറാക്കാവുന്നതാണ്.

- Advertisement -