ഇറാഖില്‍ പ്രക്ഷോഭം കനക്കുന്നു; 93 പേര്‍ കൊല്ലപ്പെട്ടു

0


ഇറാഖില്‍ പ്രധാനമന്ത്രി അദില്‍ അബ്്ദുള്‍ മഹദി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം കനക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലായി സുരക്ഷാ സേനയും സമരക്കാരും തമ്മിലുണ്ടായ ഏറ്റമുട്ടലില്‍ 93 പേര്‍ മരണപ്പെട്ടു. 3000ത്തോളം പ്രക്ഷോഭകര്‍ക്ക് പരുക്കേറ്റു. പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താനായി ഇന്നലെ സര്‍ക്കാര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ശക്തമായ പ്രതിഷേധമുണ്ടായതിനെ തുടര്‍ന്ന് സര്‍ക്കാറിന് കര്‍ഫ്യൂ പിന്‍വലിക്കേണ്ടിവന്നു.

മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് മനുഷ്യാവകാശ കമീഷനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട്ചെയ്തു. ഇന്റര്‍നെറ്റടക്കം ഭരണകൂടം വിലക്കിയതിനാല്‍ വാര്‍ത്തകള്‍ അറിയാന്‍ വൈകുന്നതായും റിപ്പോര്‍ട്ടുണ്ട്.

ശനിയാഴ്ച തലസ്ഥാനത്ത് നിരോധനാജ്ഞ ഇളവുചെയ്തെങ്കിലും പ്രക്ഷോഭം കാരണം ഗതാഗതം പുനഃസ്ഥാപിക്കാനായില്ല. കടകമ്‌ബോളങ്ങളും തുറന്നിട്ടില്ല.
സര്‍ക്കാരിനെതിരെ രൂക്ഷമായ പ്രക്ഷോഭമാണ് നടക്കുന്നത്.

- Advertisement -