രാജ്യത്ത് 24 മണിക്കൂറിനിടെ 9,983 കോവിഡ് കേസുകൾ

0

രാജ്യത്ത് കോവിഡ് 19 രോഗികളുടെ എണ്ണം 9,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,983 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ കേസുകള്‍ 2.56 ലക്ഷം കവിഞ്ഞു – കേസുകളുടെ എണ്ണം 2,56,611 ആയി. കോവിഡ് രോഗികളുടെ എണ്ണത്തിൽ സ്പെയ്നിനെ പിന്തള്ളി ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തി. 24 മണിക്കൂറിനിടെ 206 പേർ കൂടി രോഗം ബാധിച്ച് മരിച്ചു. ആകെ മരിച്ചവരുടെ എണ്ണം 7,135 ആയി. നിലവിൽ 1,25,381 പേരാണു ചികിത്സയിലുള്ളത്. ഇതുവരെ 1,24,094 പേർ രോഗമുക്തരായി.

ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. 24 മണിക്കൂറിനിടെ 3,007 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ കോവിഡ് കേസുകളുടെ എണ്ണത്തിൽ മഹാരാഷ്ട്ര ചൈനയെ മറികടന്നു. രോഗബാധിതരുടെ എണ്ണം 85,975 ആയി ഉയർന്നു. ചൈനയിൽ രോഗബാധിതരുടെ എണ്ണം 84,191 ആണ്.

- Advertisement -