കൃത്രിമകാല്‍ കിട്ടിയ സന്തോഷത്തില്‍ അവന്‍ മതിമറന്നാടി; ലോകം കയ്യടിച്ചു

0


കൃത്രിമക്കാല്‍ ലഭിച്ച സന്തോഷത്തില്‍ മതിമറന്ന് സന്തോഷത്തോടെ നൃത്തം ചെയ്യുന്ന അഫ്ഗാന്‍ ബാലന്റെ വീഡിയോ വൈറലാകുന്നു. അഹമ്മദ് എന്നാണ് ഈ മിടുക്കന്റെ പേര്.അഫ്ഗാനിസ്ഥാനിലെ ഒരു ആശുപത്രിയില്‍ നിന്നുള്ളതാണ് വീഡിയോ. അഫ്ഗാനിസ്ഥാനിലെ ഒരു റെഡ്‌ക്രോസ് ഓര്‍ത്തോപീഡിക് സെന്ററില്‍ നിന്നാണ് അഹമ്മദിന് കൃത്രിമക്കാല്‍ ഘടിപ്പിച്ച് നല്കിയത്. ലോഗാര്‍ പ്രവിശ്യയിലുണ്ടായ കുഴിബോംബ് സ്‌ഫോടനത്തിലാണ് അഹമ്മദിന്റെ വലത് കാല്‍ നഷ്ടപ്പെട്ടതെന്നാണ് വിവരം.അവന്റെ നിഷ്‌കളങ്കതയും ഓമനത്തവും തങ്ങളുടെ ഹൃദയത്തില്‍തൊട്ടു എന്നാണ് വീഡിയോ കണ്ടവരുടെ പ്രതികരണം.

- Advertisement -