കുഞ്ഞുമനമുരുകുന്നതു കാണുന്നുണ്ടോ???

0

പണ്ടത്തെപ്പോലയല്ല ഇന്നത്തെ കുട്ടികള്‍. ഇന്നത്തെ കാലത്ത് സാധാരണമായി കുട്ടികളില്‍ ആകുലതകളും മനോവിഷമങ്ങളും കണ്ടുവരുന്നുണ്ട്. ഇങ്ങനെയുണ്ടാകുന്ന മനോവിഷമങ്ങള്‍ കുട്ടികളുടെ ദിനചര്യകളില്‍ മാറ്റം വരുത്തുന്നു. എത്രമാത്രം ആകുലതകളാണ് കുട്ടികള്‍ നേരിടുന്നതെന്ന് അറിയാന്‍ മാതാപിതാക്കള്‍ തയ്യാറാകുന്നില്ല. സാഹചര്യങ്ങളുമായി ഒത്തുചേരാതെ പോകുമ്പോഴാണ് കുട്ടികളില്‍ ഇത്തരം മനോവിഷമങ്ങളും ആകുലതകളും ഉണ്ടാകുന്നുണ്ട്.

കുട്ടികള്‍ക്ക് മേല്‍ മാതാപിതാക്കള്‍ പുലര്‍ത്തുന്ന അമിതമായ ജാഗ്രത അവര്‍ക്ക് ആകുലതകള്‍ ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്. കുട്ടികള്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ക്ക് തടസം സൃഷ്ടിക്കുന്ന മാതാപിതാക്കളുടെ നിലപാടും അവരില്‍ മനോവിഷമം ഉണ്ടാക്കുന്നു. ഇങ്ങനെയുള്ള മാതാപിതാക്കളില്‍ നിന്നുള്ള പ്രവര്‍ത്തികള്‍ കുട്ടികളുടെ സര്‍ഗാത്മകതയാണ് ഇല്ലാതാക്കുന്നത്.

കുട്ടികളില്‍ മനോവിഷമം ഉണ്ടാകുമ്പോളുള്ള ലക്ഷണങ്ങള്‍

 1. ഉറക്കമില്ലായ്മ
 2. അസാധാരണമായി വിയര്‍ക്കുന്നത്
 3. പെട്ടെന്ന് ദേഷ്യം ഉണ്ടാകുക
 4. വയറുവേദന, തലവേദന ഉണ്ടാകുന്നുണ്ടെന്ന് സൂചിപ്പിക്കുക
 5. വിശപ്പ് ഉണ്ടാകുക: ആഹാരക്രമത്തില്‍ മാറ്റം വരുത്തുക
 6. അശ്രദ്ധ, മടി തുടങ്ങിയവ ഉണ്ടാകുക
 7. നഖം കടിക്കുക

ഇങ്ങനെയുള്ള ലക്ഷണങ്ങള്‍ നിങ്ങളുടെ കുട്ടികളില്‍ കാണുന്നുണ്ടെങ്കില്‍ അവരുമായി മനസുതുറന്നു സംസാരിക്കാന്‍ ശ്രമിക്കുക. ഇല്ലെങ്കില്‍ ഒരു മനശാസ്ത്ര വിദഗ്ധനെ തന്നെ കാണുവാന്‍ തന്നെ ശ്രമിക്കുക. അവര്‍ക്ക് നിങ്ങളുടെ കുട്ടികളുടെ മനോവിഷമത്തിന് കാരണമാകുന്നവ കണ്ടെത്താന്‍ സാധിക്കും.

വിഷാദം കുട്ടികളെ പിടികൂടാം. രോഗലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് നേരത്തെ കണ്ടെത്തി പരിഹാരം തേടിയില്ലെങ്കില്‍ അവരുടെ പഠനത്തെയും ഭാവിജീവിതത്തെയും ബാധിക്കാം. കൗമാരക്കാരായ പെണ്‍കുട്ടികളില്‍ ആണ്‍കുട്ടികളെ അപേക്ഷിച്ച് രോഗം വരാനുള്ള സാധ്യത രണ്ടിരട്ടി ആണെന്നാണ് അടുത്തിടെ നടത്തിയ ചില പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

കാരണങ്ങള്‍

 1. ജീവിതരീതിയില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍
 2. പാരമ്പര്യമായി വിഷാദം വരാവുന്നതാണ്. മറ്റു കുട്ടികളെ അപേക്ഷിച്ച് 3 ഇരട്ടിയാണ് പാരമ്പര്യമുള്ളവരില്‍ വിഷാദം പിടിപ്പെടാനുള്ള സാധ്യത
 3. തലച്ചോറിലെ സെറടോണിന്‍, നോര്‍എഫമിന്‍ തുടങ്ങിയ രാസവസ്തുക്കളുടെ അളവ് കൂടന്നതോ കൂറയുന്നതോ
 4. തൈറോയിഡ് ഗ്രന്ഥിയിലെ പ്രശ്നങ്ങള്‍
 5. വീട്ടിലെ സാഹചര്യങ്ങള്‍. മാതാപിതാക്കള്‍ തമ്മിലുള്ള കലഹങ്ങള്‍ കുട്ടികളെ മാനസികമായി തളര്‍ത്തിയേക്കാം

ലക്ഷണങ്ങള്‍

 1. സ്വയംതാഴ്ത്തിക്കാണുക
 2. ദുഃഖ ഭാവം
 3. സ്ഥിരമായി ക്ഷീണം, വയറുവേദന, ഛര്‍ദി, ശരീരവേദന, തലവേദന തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുകയും ഡോക്ടര്‍മാരെ കാണിച്ചിട്ടും കാരണം കണ്ടെത്താന്‍ കഴിയാതിരിക്കുക
 4. സാമൂഹികമായ ഉള്‍വലിയല്‍
 5. പഠനത്തില്‍ താല്‍പര്യക്കുറവ്
 6. മുന്‍മ്പ് താല്‍പര്യവും സന്തോഷവും നല്‍കിയിരുന്ന കാര്യങ്ങളില്‍ ഇപ്പോള്‍ സന്തോഷക്കുറവ് അനുഭവപ്പെടുക
 7. സ്വയം ഒറ്റപ്പെടല്‍ (മുറി അടച്ചിരിക്കുക, വീട്ടില്‍ വരുന്നവരെ കാണാന്‍ വിസമ്മതിക്കുക)
 8. ഉറക്ക കൂടുതലോ കുറവോ
 9. അമിത വിശപ്പ് അല്ലെങ്കില്‍ വിശപ്പില്ലായ്മ
 10. കരച്ചില്‍
 11. കുറ്റപ്പെടുത്തുമ്പോള്‍ അമിത ദേഷ്യം
 12. മരിക്കണമെന്ന തോന്നലുകള്‍. ആത്മഹത്യാ പ്രവണത

ചികിത്സാരീതികള്‍
കുട്ടികളെയും മാതാപിതാക്കളെയും അധ്യാപകരേയും ഉള്‍പ്പെടുത്തി ഒരു ബയോ സൈക്കോ സോഷ്യല്‍ രീതിയാണ് ചികിത്സയില്‍ ഫലപ്രദം. വിഷാദാവസ്ഥ കുറയ്ക്കാനും തലച്ചോറിലുള്ള രാസവസ്തുക്കളുടെ അഭാവം പരിഹരിക്കാനും ആന്റി ഡിപ്രഷന്‍ മരുന്നുകള്‍ ഉപയോഗിക്കാവുന്നതാണ്. ഇതിനൊപ്പം ഉറക്കക്കുറവ് പരിഹരിക്കുന്നതിനുള്ള മരുന്നുകളും നല്‍കാറുണ്ട്.
സൈക്കോതെറാപ്പി കൂടി ഉപയോഗിച്ചാല്‍ എടുത്തുപറയത്തക്ക വ്യതിയാനങ്ങള്‍ ഉണ്ടാകുന്നു. കൊഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി, പ്രോബ്ളം സോള്‍വിംഗ് സ്‌കില്‍ തുടങ്ങിയ സൈക്കോ തെറാപ്പികളും ഫലപ്രദമാണ്. മരുന്നുകള്‍ മാത്രം ഉപയോഗിക്കുമ്പോള്‍ 50 മുതല്‍ 60 ശതമാനം വ്യത്യാസം കാണാറുണ്ട്. സൈക്കോ തെറാപ്പി കൗണ്‍സിലിംഗ് കൊണ്ടു മാത്രം 20 ശതമാനം വ്യത്യാസം പ്രകടമാണ്. എന്നാല്‍ മരുന്ന് കഴിച്ച് രോഗശമനം ലഭിച്ചശേഷം സൈക്കോതെറാപ്പി ചെയ്താല്‍ 80 മുതല്‍ 90 ശതമാനംവരെ രോഗശമനം ലഭിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

- Advertisement -