നടൻ ചിരഞ്ജീവി സർജയുടെ വിയോഗം പുതിയ അതിഥിയ്ക്കായുള്ള കാത്തിരിപ്പിനിടയിൽ, വീഡിയോ

0

നടൻ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ  ലോകം.  പുതിയ അതിഥിയെ കുടുംബത്തിലേയ്ക്ക് വരവേൽക്കാൻ ഒരുങ്ങുന്നതിനിടെയാണ് ചിരഞ്ജീവി വിടവാങ്ങിയത്.ഭാര്യയും നടിയുമായ മേഘ്ന രാജ് നാല് മാസം ഗർഭിണിയായിരുന്നു.ബസവൻഗുഡിയിലെ വസതിയിൽ മൃതദേഹം ഇപ്പോൾ പൊതുദർശനത്തിനു വച്ചിരിക്കുകയാണ്. വലിയ തിരക്കാണ് അവിടെ അനുഭവപ്പെടുന്നത്. കന്നഡ സൂപ്പർ താരം യഷ്, അർജുൻ തുടങ്ങി വലിയ താരനിരയും ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തി.

- Advertisement -