ഷൂട്ടിങ്ങ് നടന്നത് ഒന്‍പത് ദിവസം,ഭക്ഷണവും താമസവും ബുദ്ധിമുട്ടുകളൊന്നും ഇല്ല, ഇനിയൊരു മടക്കം എന്നാണെന്നറിയില്ല; ബ്ലെസി

0

പൂര്‍ണമായും സൈന്യത്തിന്റെ നിയന്ത്രണത്തില്‍, വളരെ കര്‍ശനമായ കര്‍ഫ്യൂവാണ് ജോര്‍ദാനിലെന്നാണ് സംവിധായകന്‍ ബ്ലെസി. മാതൃഭൂമി വാരന്ത്യത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.കൊറോണയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ആട് ജീവിതം സിനിമ ഷൂട്ടിങ്ങ് സംഘം ജോര്‍ദാനില്‍ കുടുങ്ങിയിരിക്കുകയാണ്. സൈന്യത്തിന്റെ നിയന്ത്രണത്തിൽ ആയതു കൊണ്ട് തന്നെ ചെറിയ ഇളവുകൾ പോലും അനുവദിക്കില്ലെന്ന് സംവിധായകൻ പറഞ്ഞു.


ജോര്‍ദാനില്‍ എത്തി ഒന്‍പത് ദിവസം മാത്രമാണ് ഷൂട്ടിങ്ങ് നടന്നത്. പിന്നീട് അതിനുളള അനുമതി റദ്ദ് ചെയ്തു. ഭക്ഷണവും താമസവും മുന്‍കൂട്ടി ഏര്‍പ്പാട് ചെയ്തിരുന്നത് കൊണ്ട് ഇതുവരെ വലിയ ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിട്ടില്ലെന്നും സംവിധായകന്‍ ബ്ലെസി പറഞ്ഞു. ലോകം മുഴുവനും സംഭവിക്കുന്ന മഹാ വിപത്താണിത്. മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ ഞങ്ങൾ ഇവിടെ സുരക്ഷിതരാണ്. വൈറസ് ബാധയുടെ കാര്യത്തിലും സുരക്ഷിതമാണ് ഇവിടെ. അതുകൊണ്ട് തന്നെ പരിഭ്രാന്തിയുമില്ല.

എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളും നിർത്തി വെച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഇനിയൊരു മടക്കം എന്നാണെന്നതിനെ കുറിച്ച് ഒരു അനിശ്ചിതത്വമുണ്ട്. കുറച്ച് ദിവസം മാത്രം കൊണ്ട് ഷൂട്ടിങ് കഴിഞ്ഞ് മടങ്ങി പേകാനായിരുന്നു പദ്ധതി. അതിനുള്ള മുന്നൊരുക്കങ്ങളും മറ്റും മാത്രമേ ഏർപ്പെടുത്തിയിരുന്നുളളൂ. അതിന്റെ ഒരു പ്രശ്നം നേരിടുന്നുണ്ട്. എന്നാൽ എല്ലാവരും പരസ്പരം സഹായിച്ചും സഹകരിച്ചും മുന്നോട്ട് പോകുകയാണിപ്പോൾ. ഒറ്റ ഗ്രൂപ്പായ നിന്ന് സധൈര്യം നേരിടുകയാണിപ്പോൾ. അതുകൊണ്ട് തന്നെ ആർക്കും വലിയരീതിയിലുള്ള മാനസിക സമ്മർദ്ദങ്ങളില്ല.

നാട്ടിലേക്ക് തിരിച്ചുപോവുന്ന കാര്യത്തില്‍ നമുക്ക് ഇപ്പോള്‍ ഒന്നും ചെയ്യാനാവില്ലെന്നും അത്തരം കാര്യങ്ങളൊന്നും ഞങ്ങളുടെ നിയന്ത്രണത്തില്‍ അല്ലെന്നും ക്യാംപിലുളള എല്ലാവര്‍ക്കും ബോധ്യമുണ്ടെന്നും ബ്ലെസി വ്യക്തമാക്കുന്നു

- Advertisement -