അക്ഷയ് ഇനി പന്തലുപണിക്കാരനല്ല പിന്നണിഗായകന്‍

0


പന്തലുപണിക്കു വന്ന് മൈക്ക് ടെസ്റ്റിങിനിടെ പാട്ട് പാടിയാണ് അക്ഷയ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ താരമായത്. അക്ഷയുടെ പാട്ട് ഇനി സിനിമയില്‍ ആയിരിക്കും. നൗഷാദ് ആലത്തൂര്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ‘വൈറല്‍ 2019’ എന്ന ചിത്രത്തിനുവേണ്ടിയാണ് അക്ഷയ് പാട്ടുപാടിയിരിക്കുന്നത്.
പന്തലുപണിക്ക് എത്തിയപ്പോള്‍ മൈക്ക് ടെസ്റ്റിങ്ങിനിടെ അക്ഷയ് പാടിയത് ഒരു സുഹൃത്താണ് ഫോണില്‍ ഷൂട്ട് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ ഇട്ടത്. പാട്ട് ഹിറ്റായപ്പോള്‍ സോഷ്യല്‍ മീഡയയില്‍ യുവാവിനെ അഭിനന്ദിച്ചുകൊണ്ടും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.


ആദ്യം പാടാന്‍ ചെറുതായൊരു ശ്രമം നടത്തിനോക്കുന്ന യുവാവിനെ ചുറ്റുമുള്ളവര്‍ പ്രോത്സാഹിപ്പിച്ചു. പാട്ട് മുഴുവന്‍ ആലപിക്കാന്‍ ഇദ്ദേഹത്തോട് മറ്റുള്ളവര്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതേ തുടര്‍ന്ന് അതിമനോഹരമായി തന്നെ യുവാവ് പാട്ട് പൂര്‍ത്തിയാക്കി. എന്തായാലും മനോഹരമായ ആലാപനംകൊണ്ട് സോഷ്യല്‍ മീഡിയയില്‍ താരമായ അക്ഷയ് ഇനി ചലച്ചിത്ര രംഗത്തും ശ്രദ്ധേയനാകുമെന്നാണ് ആസ്വാദകരുടെ കമന്റ്.

- Advertisement -