വിരമിക്കള്‍ പ്രഖ്യാപനം തിരിച്ചെടുത്ത് അംബാട്ടി റായിഡു

0

ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറി അംബാട്ടി റായിഡു. വിരമിക്കാനുള്ള തീരുമാനം വൈകാരികമായ ഒന്നായിരുന്നുവെന്നും അതില്‍ നിന്ന് പിന്‍മാറുകയാണെന്നും ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന് അയച്ച കത്തില്‍ റായിഡു വ്യക്തമാക്കി.ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പ് മല്‍സരങ്ങള്‍ക്കിടെ ശിഖര്‍ ധവാന് പരിക്കേറ്റപ്പോള്‍ പകരം ടീമിലെടുക്കാതിരുന്നതിനെ തുടര്‍ന്നാണ് റായിഡു വിരമിക്കല്‍ പ്രഖ്യാപിച്ചത്.

വിരമിക്കല്‍ തീരുമാനത്തില്‍ നിന്ന് പിന്‍മാറാനും എല്ലാ ഫോര്‍മാറ്റിലും കളിക്കാന്‍ ആഗ്രഹിക്കുന്നതായും അംബാട്ടി റായിഡു അസോസിയേഷനെ അറിയിച്ചു. മോശം സമയത്ത് തന്നെ പിന്തുണച്ച വി.വി.എസ് ലക്ഷ്മണ്‍, നോയല്‍ ഡേവിഡ് എന്നിവരോട് നന്ദി പറയുന്നു. അവരാണ് കരിയര്‍ ഇനിയും ബാക്കിയുണ്ടെന്ന് തനിക്ക് മനസിലാക്കി തന്നതെന്നും റായിഡു പറഞ്ഞു.

അടുത്ത സീസണില്‍ ഹൈദരാബാദിനായി കളിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. സെപ്തംബര്‍ 10ന് ടീമിനൊപ്പം ചേരുമെന്നും അദ്ദേഹം അറിയിച്ചു.

- Advertisement -