സിറിയന്‍ അല്‍ ഖ്വയ്ദ കേന്ദ്രത്തില്‍ ആക്രമണം നടത്തി 40 തീവ്രവാദികളെ വധിച്ചതായി അമേരിക്ക

0

സിറിയയിലെ അല്‍ ഖ്വയ്ദ കേന്ദ്രത്തില്‍ ആക്രമണം നടത്തി 40 തീവ്രവാദികളെ വധിച്ചതായി അമേരിക്ക. വടക്കുപടഞ്ഞാറന്‍ സിറിയയിലെ വിമതരുടെ അധീനതയിലുള്ള ഇദ്ലിബ് പ്രവിശ്യയിലായിരുന്നു സൈനിക നടപടിയെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.

പ്രദേശത്തെ അല്‍ ഖ്വയ്ദയുടെ പ്രവര്‍ത്തനങ്ങള്‍ മേഖലയെ അസ്ഥിരമാക്കുന്നതാണെന്നും യുഎസ് നേതൃത്വത്തിലുള്ള സഖ്യസേന നടത്തിയ മിസൈലാക്രമണത്തിലാണ് 40 തീവ്രവാദികള്‍ കൊല്ലപ്പെട്ടതെന്നും അമേരിക്ക അവകാശപ്പെടുന്നു.

- Advertisement -