താലിബാനുമായും അഫ്ഗാനുമായും നടത്താനിരുന്ന സമാധാന ചര്‍ച്ചകള്‍ വേണ്ടെന്നുവച്ച് ട്രംപ്

0

താലിബാനുമായും അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റുമായും നടത്താനിരുന്ന സമാധാന ചര്‍ച്ചകള്‍ വേണ്ടെന്നുവക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. നിരവധി പേര്‍ കൊല്ലപ്പെടാനിടയായ കാബൂളിലെ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തതിന് പിന്നാലെയാണ് ഈ നടപടി. കാബൂളിലെ സ്‌ഫോടനത്തില്‍ അമേരിക്കന്‍ സൈനികനടക്കം 12 പേര്‍ മരിച്ചിരുന്നു.

അഫ്ഗാനിസ്ഥാനില്‍ 18 വര്‍ഷമായി നടന്നുവരുന്ന താലിബാന്‍ യുഎസ് ഏറ്റുമുട്ടല്‍ അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് താലിബാനുമായും അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റുമായും ട്രംപ് ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരുന്നത്. ഇതിനിടെയായിരുന്നു സ്‌ഫോടനം.
ചര്‍ച്ചകള്‍ക്കായി താലിബാന്‍ നേതാക്കളെ അമേരിക്കയിലേക്ക് ക്ഷണിച്ചിരുന്നു. 2001 സെപ്റ്റംബര്‍ 11 ലെ ഭീകരാക്രമണത്തിന് ശേഷം ആദ്യമായാണ് അമേരിക്ക താലിബാനുമായി ചര്‍ച്ചക്ക് നീക്കം നടത്തിയത്.

- Advertisement -