ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം അമിതാഭ് ബച്ചന്

0

ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചന് ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ഏകകണ്ഠമായാണ് ബച്ചനെ അവാര്‍ഡിന് തിരഞ്ഞെടുത്തതെന്നും മന്ത്രി പറഞ്ഞു.

നാലു തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച ബച്ചനെ രാജ്യം പത്മശ്രീയും പത്മഭൂഷണും പത്മവിഭൂഷണനും നല്‍കി ആദരിച്ചിട്ടുണ്ട്.

- Advertisement -