ലോക അത്‌ലറ്റിക് മീറ്റില്‍ അന്നു റാണി ഫൈനലില്‍

0


ലോക ചാംപ്യന്‍ഷിപ്പില്‍ ജാവലിന്‍ ത്രോ മത്സരത്തില്‍ ഫൈനല്‍ യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായി അന്നു റാണി. സ്വന്തം പേരിലുള്ള ദേശീയ റെക്കോര്‍ഡ് (62.34 മീറ്റര്‍) തിരുത്തിയ പ്രകടനമാണ് ചാംപ്യന്‍ഷിപ്പില്‍ താരം കാഴ്ച വച്ചിരിക്കുന്നത്.

ഫഡറേഷന്‍ കപ്പിലെ 62.34 മീറ്ററായിരുന്നു ഇതേവരെയുള്ള മികച്ച ദേശീയ ദൂരം. ലോക ചാമ്ബ്യന്‍ഷിപ്പില്‍ ജാവലിന്‍ ത്രോയില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരിയാണ് അന്നു. രണ്ടാം ശ്രമത്തിലാണ് ദേശീയ റെക്കോഡ് തിരുത്തിയ പ്രകടനം അന്നു നടത്തിയത്. ആദ്യശ്രമത്തില്‍ 57.05 മീറ്ററും മൂന്നാം ശ്രമത്തില്‍ 60.50 മീറ്ററുമാണ് ഇരുപത്തിയേഴുകാരി കുറിച്ചത്. എ ഗ്രൂപ്പില്‍ മൂന്നാമതായാണ് ഇന്ത്യക്കാരി ഫിനിഷ് ചെയ്തത്.
ഏഷ്യന്‍ ഗെയിംസ് ചാമ്ബ്യന്‍ ചൈനയുടെ ലിയു ഷിയാങ് (63.48) ഒന്നും സ്ലോവേനിയയുടെ റാതെജ് മാര്‍ടിന (62.87) രണ്ടും സ്ഥാനങ്ങള്‍ നേടി. 67.27 മീറ്റര്‍ എറിഞ്ഞ ചൈനയുടെ ഹുയിഹുയ് ല്യുയാണ് യോഗ്യതാ റൗണ്ടില്‍ ഒന്നാമത്.

- Advertisement -