ആര്‍മി റിക്രൂട്ട്‌മെന്റ് റാലി ;ഓഗ്‌സ്റ്റ് 18 വരെ അപേക്ഷിക്കാം

0


ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ എട്ടുവരെ തൃശ്ശൂര്‍ മണ്ണൂത്തി വെറ്റിറിനറി സര്‍വകലാശാല മൈതാനത്ത് ആര്‍മി റിക്രൂട്ട്‌മെന്റ് റാലി നടത്തുന്നു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലും മാഹിയിലും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷേകള്‍ സ്വീകരിക്കുന്ന അവസാന തിയതി ഓഗസ്റ്റ് 18. ഓണ്‍ലൈന്‍ ആയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി, സോള്‍ജ്യര്‍ ടെക്‌നിക്കല്‍,സോള്‍ജ്യര്‍ ടെക്‌നിക്കല്‍ നഴ്‌സിംഗ് അസിസ്റ്റന്റ്, സോള്‍ജ്യര്‍ ക്ലര്‍ക്ക്, സോള്‍ജ്യര്‍ ട്രേഡ്‌സ് മാന്‍ വിഭാഗങ്ങളിലേക്കാണ് റിക്രൂട്ട് മെന്റ്. കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനും വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
www.joinindianarmy.nic.in

- Advertisement -