ആറ് ആളുടെ പണിയെടുക്കും ഓട്ടോ ടിപ്പർ

0

തൊഴിലാളി ക്ഷാമത്തിന് പരിഹാരമായി പുതിയ മുച്ചക്ര ടിപ്പർ. തെങ്ങിൻ പറമ്പിലും റബർ തോട്ടങ്ങളിലും വാഴത്തോപ്പിലും നിർമാണ സ്ഥലത്തുമെല്ലാം 500 കിലോഗ്രാം വരെ കയറ്റിക്കൊണ്ടു പോകാവുന്നതും ആറ് പേരുടെ ജോലി ചെയ്യുന്ന തരത്തിലുമാണ് ഈ മുച്ചക്ര വാഹനം രൂപകൽപന ചെയ്തിട്ടുള്ളത്.
അര ലീറ്റർ ഡീസൽ കൊണ്ടു ഒരു മണിക്കൂർ ഓടുന്ന ഈ വാഹനം ഓട്ടോ പോലെയാണ്. പുറകിൽ ഹൈഡ്രോളിക് ടിപ്പറും. സഞ്ചരിക്കാൻ ടാറിട്ട റോഡ് ആവശ്യമില്ല. ഓട്ടോയുടെ പോലെ ചെറിയ ടയറുകളാണ്. റിവേഴ്സ് ഗിയറും ഓട്ടോ സ്റ്റാർട്ടറുമുണ്ട്. ഓടിക്കാൻ ലൈസൻസും
ആവശ്യമില്ല.1.5 ലക്ഷം രൂപയോളമാണു വില.
റബർ പാലും ഷീറ്റും മറ്റും കൊണ്ടുപോകാനും തെങ്ങിൻ തോപ്പിലുമാണ് ഒരു വർഷമായി പരീക്ഷണ ഓട്ടം നടത്തുന്നത്. ഈ വാഹനത്തോടെ സിമന്റും കട്ടയും മറ്റും നിർമാണ സ്ഥലത്തെ ലിഫ്റ്റുകളിൽ കയറ്റാമെന്നതും നേട്ടമാണ്.കോയമ്പത്തൂരിൽ മലയാളിയുടെ ഉടമയിലുള്ള റെഡ്‌ലാന്റ ് മോട്ടേഴ്സാണ് ഇതു വികസിപ്പിച്ചത്.

- Advertisement -