അള്‍സറിനെ അകറ്റാം മരുന്നുകളില്ലാതെ….

0

ആമാശയത്തെ പ്രതിസന്ധിയിലാക്കുന്ന രോഗങ്ങളില്‍ മുന്‍പന്തിയിലാണ് അള്‍സര്‍. പൊക്കിളിനു മുകളിലായി വയറിനകത്ത് ഉണ്ടാവുന്ന എരിച്ചില്‍, ഛര്‍ദ്ദി, നെഞ്ചെരിച്ചില്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. അള്‍സറിനുള്ള പരിഹാരങ്ങള്‍ ഇവയാണ്.

വെളുത്തുള്ളി അള്‍സറിന്റെ ഒരു വ്രണം പോലും ഉണ്ടാകാന്‍ സമ്മതിക്കില്ല. അള്‍സര്‍ മൂലമുള്ള മുറിവുണക്കാന്‍ ഉത്തമമാണ് തേന്‍. തേനിലുള്ള വിവിധ തരത്തിലുള്ള എന്‍സൈമുകള്‍ വയറ്റിലുള്ള ദോഷകരമായ ബാക്ടീരിയകളെ ഇല്ലാതാക്കുന്നു.

ആയുര്‍വ്വേദ വിധിപ്രകാരം ഇരട്ടിമധുരം കഴിയ്ക്കുന്നതും അള്‍സറിന് പരിഹാരം കാണുന്നു. ദഹനം കൃത്യമാക്കാനും അള്‍സറിനെതിരേയും പ്രവര്‍ത്തിക്കുന്ന ഒന്നാണ് പഴം.

ഒരു ടീസ്പൂണ്‍ ഉലുവ രണ്ട് കപ്പ് വെള്ളത്തില്‍ ചേര്‍ത്ത് അതിലല്‍പ്പം തേനും ചേര്‍ത്ത് ഉലുവ വെള്ളം കുടിയ്ക്കുക. ഇത് അള്‍സറിനെ പരിഹരിയ്ക്കുന്നതിന് സഹായിക്കുന്നു.

തേങ്ങ സ്ഥിരമായി ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് അള്‍സറിനെ തുരത്തുന്നു. കാബേജ് കഴിയ്ക്കുന്നത് അള്‍സറിന് ഉത്തമ പരിഹാരമാണ്. കാബേജില്‍ ഉള്ള ലാക്റ്റിക് ആസിഡ് അള്‍സറിനെ ഇല്ലാതാക്കുന്നു.

- Advertisement -