ബാണാസുര ഡാമിന്റെ ഷട്ടര്‍ ഇന്നു തുറക്കും

0

ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ബാണാസുര സാഗര്‍ അണക്കെട്ട് ഇന്ന് തുറക്കും
വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴയായതിനാല്‍ ഡാം അതിവേഗം നിറയുകയാണ്. അതിനാലാണ് ഡാമില്‍ നിന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കുന്നത്. അണക്കെട്ടിന് താഴത്തുള്ളവര്‍ മാറിത്താമസിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് 774.35 മീറ്ററാണ്. ഉരുള്‍പൊട്ടല്‍/ മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലും കൂടാതെ ഭൂമിയില്‍ വിള്ളലുകള്‍ കാണപ്പെടുകയും ചെയ്ത പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് കിട്ടുന്ന മുറയ്ക്ക് മാറി താമസിക്കണമെന്നും ദുരന്തനിവാരണ സമിതി അറിയിച്ചു.

- Advertisement -