പനിയും ജലദോഷവുമുള്ളപ്പോള്‍ കുളിക്കാമോ?

0

പനിയും ജലദോഷവുമുള്ള സമയങ്ങളില്‍ ചിലപ്പോള്‍ എല്ലാവര്‍ക്കും തോന്നുന്ന സംശയം കുളിയ്ക്കുന്നതില്‍ കുഴപ്പമുണ്ടോ എന്നായിരിക്കും. കുളിച്ചാല്‍ പനി കൂടിയാലോ ജലദോഷം കൂടിയാലോ എന്ന ആകുലതകളാണ് പലപ്പോഴും തോന്നുക.. എന്നാല്‍ കുളിക്കുന്നതില്‍ കുഴപ്പമില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക

കഴിവതും തണുത്ത വെള്ളത്തിലുള്ള കുളി ഒഴിവാക്കുക. നിങ്ങളുടെ കുട്ടികളുടെ ശരീരം തുടച്ചു വൃത്തിയാക്കാനായി ഇളം ചൂടുവെള്ളം ഉപയോഗിക്കാം. ഇത് പനി പെട്ടെന്ന് കുറയ്ക്കാന്‍ സഹായിക്കും.

മുതിര്‍ന്നവരില്‍ ജലദോഷവും ഫ്‌ളൂ ലക്ഷണങ്ങളും കുറയ്ക്കാനായി ചൂട് വെള്ളത്തിലെ കുളി നല്ലതാണ്. എപ്‌സം ഉപ്പും ബേക്കിംഗ് സോഡയും കുളിക്കാനുള്ള വെള്ളത്തില്‍ ചേര്‍ക്കുന്നത് ശരീരവേദന കുറയ്ക്കുകയും ചെയ്യും.

ടീ ട്രീ ഓയില്‍, ജുനൈപ്പര്‍ ഓയില്‍, റോസ്‌മേരി ഓയില്‍, കാശിത്തുമ്പ, ഓറഞ്ച് ഓയില്‍ ലാവണ്ടര്‍ അല്ലെങ്കില്‍ യൂക്കാലിപ്റ്റസ് ഓയില്‍ തുടങ്ങിയവയുടെ ഏതാനും തുള്ളികള്‍ കുളിക്കുന്ന വെള്ളത്തില്‍ ചേര്‍ത്താല്‍ പെട്ടെന്ന് തന്നെ രോഗശാന്തി ഫലങ്ങള്‍ ലഭ്യമാകാന്‍ സഹായിക്കും.

- Advertisement -