ജര്‍മ്മനിയിലും ബീഫിന്റെ പേരില്‍ പോരടിക്കാന്‍ ഇന്ത്യക്കാര്‍; തടയാന്‍ ഇത് നിങ്ങളുടെ രാജ്യമല്ലെന്ന് ബെര്‍ലിന്‍ പൊലീസ്

0

ജര്‍മനിയിലെ കേരള സമാജം സംഘടിപ്പിച്ച ഭക്ഷ്യമേളയില്‍ ബീഫ് ഉള്‍പ്പെടുത്തിയത് തടയാന്‍ ശ്രമിച്ച് ഉത്തരേന്ത്യക്കാര്‍. വാദത്തെ പിന്തുണച്ച് സ്റ്റാള്‍ അടയ്ക്കണം എന്ന നിലപാടുമായി ഇന്ത്യന്‍ കോണ്‍സുലേറ്റും രംഗത്തെത്തി. എന്നാല്‍, കേരള സമാജം പ്രവര്‍ത്തകര്‍ ബെര്‍ലിന്‍ പൊലീസിനെ സമീപിച്ചതോടെ ഉത്തരേന്ത്യക്കാര്‍ക്ക് പ്രതിഷേധം അവസാനിപ്പിച്ച് മടങ്ങേണ്ടി വന്നു.

ജര്‍മനിയില്‍ ഏത് ഭക്ഷണം വിളമ്പുന്നതിനും വിലക്കില്ലെന്ന നിലപാടാണ് പൊലീസ് എടുത്തത്. ബീഫ് വിളമ്പുന്നത് തടയാന്‍ ഇത് നിങ്ങളുടെ രാജ്യമല്ലെന്നും, ബീഫ് വിളമ്ബുന്നു എന്നത് ആരെയെങ്കിലും വ്രണപ്പെടുത്തിയാല്‍ തന്നെയും മറ്റുള്ളവര്‍ എന്ത് കഴിക്കണം എന്നത് തടയാന്‍ ആര്‍ക്കും അധികാരമില്ലെന്നും പൊലീസ് വ്യക്തമാക്കി. അതോടെ ഉത്തരേന്ത്യക്കാര്‍ക്ക് പ്രതിഷേധം അവസാനിപ്പിക്കേണ്ടി വന്നു.

ഹിന്ദു സംസ്‌കാരത്തിന് എതിരാണ് ബീഫ് കഴിക്കുന്നത് എന്ന് വാദിച്ചാണ് ഉത്തരേന്ത്യക്കാര്‍ പരിപാടി തടസപ്പെടുത്താന്‍ എത്തിയത്. എന്നാല്‍, പ്രതിഷേധക്കാരുടെ സമ്മര്‍ദ്ദം കാരണം മെനുവില്‍ നിന്ന് ബീഫ് നീക്കേണ്ടി വന്നെന്ന് കേരള സമാജം പ്രവര്‍ത്തകര്‍ അറിയിച്ചു.

- Advertisement -