തനിച്ച് സംസാരിക്കുന്ന ശീലമുണ്ടോ? വിദഗ്ധര്‍ പറയുന്നതു കേള്‍ക്കൂ…

0

തനിച്ച് സംസാരിക്കുന്ന ശീലമുണ്ടെങ്കില്‍ അതാരുമറിയാതെ മറച്ചുപിടിക്കാന്‍ നാം ശ്രമിക്കാറുണ്ട്. കാരണം മറ്റുള്ളവര്‍ കണ്ടാല്‍ ചിലപ്പോള്‍ കളിയാക്കിയേക്കാം. എന്നാല്‍ നിങ്ങള്‍ ചെയ്യുന്നത് മഹത്തായ ഒരു കാര്യമാണ്!!

തനിച്ച് സംസാരിക്കുന്ന ശീലം കൊണ്ട് നിരവധി ഗുണങ്ങളുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. ഇത്തരം ശീലമുള്ളവര്‍ കഴിവതും ഇത് തുടരണമെന്നും നിങ്ങളുടെ വ്യക്തിത്വത്തിന് തനിയെയുള്ള സംസാരം ഗുണം ചെയ്യുമെന്നും വിദഗ്ധര്‍ പറയുന്നു

ഇത്തരത്തിലുള്ള ശീലമുള്ള ആളുകള്‍ പൊതുവേ വളരെ ‘പൊസിറ്റീവ്’ മനോഭാവമുള്ളവരും ‘സ്മാര്‍ട്ട്’ഉം ആയിരിക്കുമെന്നാണ് പ്രമുഖ സൈക്കോ തെറാപ്പിസ്റ്റും സാമൂഹിക പ്രവര്‍ത്തകയുമായ ലിസ ഫെറന്റ്‌സ് പറയുന്നു.

അവര്‍ക്ക് കാര്യങ്ങളെ വിലയിരുത്താനുള്ള കഴിവ് കൂടുതലായിരിക്കും. അതുപോലെ തന്നെ ഭാവിയിലേക്ക് തീരുമാനിക്കുന്ന കാര്യങ്ങളെ മുന്‍കൂട്ടി വിശകലനം ചെയ്യാനും അവര്‍ക്ക് വളരെ കഴിവുണ്ടായിരിക്കും

- Advertisement -