ചിരിപ്പിച്ച് ബിജു മേനോന്റെ ‘ആദ്യരാത്രി’ ഗാനം!

0

ബിജു മേനോനെ നായകനാക്കി സംവിധായകന്‍ ജിബു ജേക്കബ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘ആദ്യരാത്രി’യിലെ ഏറെ രസകരമായ ഗാനം പുറത്തിറങ്ങി. ‘ഓണവില്ലേ…’ എന്ന് തുടങ്ങുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ഡി.ബി അജിത് കുമാറും സംഗീതം നല്‍കിയിരിക്കുന്നത് ബിജിബാലുമാണ്. നജീം അര്‍ഷാദ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

മീശമാധവന്‍ എന്ന ചിത്രത്തിലെ ഏറെ പേരുകേട്ട പട്ടാളം പുരുഷു എന്ന കഥാപാത്രത്തിന്റെ റഫറന്‍സുമായാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്. ‘വെള്ളിമൂങ്ങ’, ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന സിനിമയുമാണ് ‘ആദ്യരാത്രി’.

നാട്ടിലെ പ്രണയങ്ങളെ എതിര്‍ക്കുന്ന വിവാഹ ബ്രോക്കറായിട്ടാണ് ചിത്രത്തില്‍ ബിജു മേനോന്‍ പ്രത്യക്ഷപ്പെടുന്നത്.

- Advertisement -