ശ്രീദേവിയുടെ മരണം കൊലപാതകമെന്ന് ആരോപിച്ച ഋഷിരാജ് സിംഗിന് മറുപടിയുമായി ഭര്‍ത്താവ് ബോണി കപൂര്‍

0

നടി ശ്രീദേവിയുടെ മരണം കൊലപാതകമെന്ന് ആരോപിച്ച ഋഷിരാജ് സിംഗിന് മറുപടിയുമായി ഭര്‍ത്താവ് ബോണി കപൂര്‍. നടി ശ്രീദേവിയുടെ മരണം അപകട മരണമല്ല കൊലപാതകമാവാനാണ് സാധ്യതയെന്ന് അന്തരിച്ച ഫോറന്‍സിക് വിദഗ്ദ്ധന്‍ ഡോ. ഉമാദത്തന്‍ തന്നോടു പറഞ്ഞിരുന്നതായി ഋഷിരാജ് സിംഗ് വെളിപ്പെടുത്തിയിരുന്നു.

തന്റെ സുഹൃത്തും അടുത്തിടെ അന്തരിച്ച ഫോറന്‍സിക് വിദഗ്ദ്ധനുമായ ഡോ. ഉമാദത്തന്‍ ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് തന്നോടു പറഞ്ഞ ചില കാര്യങ്ങള്‍ ഉള്‍പ്പെടുത്തി കേരളകൗമുദി പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് ഋഷിരാജ് സിംഗ് വെളിപ്പെടുത്തല്‍ നടത്തിയത്. ഇതിനു പിന്നാലെയാണ് ബോണി കപൂറിന്റെ പ്രതികരണം.

‘ഇത്തരം വിവേകമില്ലാത്ത കഥകളോട് പ്രതികരിക്കാന്‍ ഞാനില്ല, ഇത്തരം അടിസ്ഥാനമില്ലാത്ത കഥകള്‍ വന്നുകൊണ്ടിരിക്കും. ഇത് പലരുടേയും സങ്കല്പ്പങ്ങളില്‍ നിന്നും രൂപപ്പെടുന്നതാണ്’ ബോണി കപൂര്‍ പറഞ്ഞു.

ഋഷിരാജ് സിംഗിന്റെ ലേഖനത്തില്‍ പറയുന്നത് ഇങ്ങനെയാണ്, ‘പ്രസിദ്ധ സിനിമാനടി ശ്രീദേവിയുടെ മരണത്തെക്കുറിച്ച് ആകാംക്ഷമൂലം ഞാന്‍ അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ അതൊരു അപകടമരണമല്ല മറിച്ച്, കൊലപാതകമരണമാവാനാണ് സാധ്യത എന്നദ്ദേഹം പറഞ്ഞു. ഒരാള്‍ എത്ര മദ്യപിച്ചാലും ഒരടി വെള്ളത്തില്‍ മുങ്ങിമരിക്കാനുള്ള സാധ്യതയില്ല. ആരെങ്കിലും കാലുയര്‍ത്തിപ്പിടിച്ച് തല വെള്ളത്തില്‍ മുക്കിയാല്‍ മാത്രമേ മുങ്ങിമരിക്കൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു’.

- Advertisement -