ഷൂവിലും ടോയ്‌ലറ്റ് ഷീറ്റിലും ഹിന്ദു ദൈവങ്ങള്‍; ആമസോണിനെതിരെ ബോയിക്കോട്ട് കാമ്പയിന്‍

0


ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ പതിച്ച ഷൂവും ടോയ്‌ലറ്റ് സീറ്റും ആമസോണില്‍ വില്‍പ്പനയ്ക്ക് വെച്ചതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം.ബോയ്‌ക്കോട്ട് ആമസോണ്‍ ഹാഷ് ടാഗോടെയാണ് വിഷയം ട്വിറ്ററില്‍ ചര്‍ച്ചയാവുന്നത്. ചിലര്‍ വിദേശകാര്യമന്ത്രി സുഷമസ്വരാജിനെ ടാഗ് ചെയ്തും വിഷയം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിക്കൊണ്ടും പ്രതിഷേധിക്കുന്നുണ്ട്. റോയിട്ടേഴ്‌സ് ആണ് വാര്‍ത്ത പുറത്ത് വിട്ടത്.
എന്നാല്‍ ആമസോണ്‍ ഇതുവരെയും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. 2017ല്‍ ഇന്ത്യന്‍ പതാകയുടെ ചിത്രം പതിച്ച ചവിട്ടി ആമസോണിന്റെ ഓണ്‍ലൈനില്‍ വില്‍പനയ്ക്കു വെച്ചത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ആമസോണ്‍ മാപ്പ് പറഞ്ഞതിനെ തുടര്‍ന്നാണ് അന്ന് ബോയ്‌ക്കോട്ട് കാമ്പയിന്‍ അവസാനിച്ചത്.

- Advertisement -