കഫേ കോഫി ഡേ ഉടമ സിദ്ധാര്‍ത്ഥയെ കാണ്‍മാനില്ല

0


മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ എസ്എം കൃഷ്ണയുടെ മരുമകനും കഫേ കോഫി ഡേ ഉടമയുമായ സിദ്ധാര്‍ത്ഥയെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്.

മംഗലാപുരത്തിനടുത്തുള്ള നേത്രാവതി നദിക്ക് കുറുകെയുള്ള പാലത്തിന് സമീപത്തു നിന്ന് ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് ഇയാളെ കാണാതായതെന്നാണ് വിവരം.

നദിയില്‍ ചാടിയതാണെന്ന നിഗമനത്തില്‍ നേത്രാവതി നദിയില്‍ പോലിസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയില്ല. തിരച്ചില്‍ തുടരുകയാണ്.

അതേസമയം, സിദ്ധാര്‍ത്ഥയുടെ കഫേ കോഫി ഡേയ്ക്ക് 7,000 കോടിയുടെ കടം നിലവിലുണ്ടെന്നാണ് സൂചന. നഷ്ടം തുടര്‍ന്നതിന്റെ മനോവിഷമത്തിലായിരുന്നു താനെന്ന് വിശദീകരിക്കുന്നതാണ് സിദ്ധാര്‍ത്ഥയുടെ കത്ത്. ‘ഏറെ നാള്‍ ഞാന്‍ പൊരുതി നോക്കി, പക്ഷെ ഞാനിന്ന് എല്ലാം ഉപേക്ഷിക്കുകയാണ്. വിറ്റഴിച്ച ഓഹരികള്‍ തിരിച്ചുവാങ്ങാന്‍ ഒരു പാട്നര്‍ നിര്‍ബന്ധിച്ചു കൊണ്ടിരിക്കുകയാണ്. ആ സമ്മര്‍ദ്ദം ഇനിയും താങ്ങാനാകില്ല. ഒരു സുഹൃത്തില്‍ നിന്നും കടമായി വാങ്ങിച്ച വലിയൊരു തുക ഞാന്‍ കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ ഭാഗികമായി കൊടുത്തു തീര്‍ത്തിട്ടുണ്ട്. എനിക്ക് ഉറപ്പിച്ച് പറയാന്‍ കഴിയും എന്റെ പരമാവധി ഞാന്‍ കമ്ബനിക്കായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. എന്നെ വിശ്വസിച്ചവരെ നിരാശരാക്കിയതില്‍ ഏറെ ദുഃഖമുണ്ട്.’- കത്തില്‍ സിദ്ധാര്‍ത്ഥ പറയുന്നതിങ്ങനെ.

- Advertisement -