മോഡലിംഗ് സമവാക്യങ്ങൾ തകർത്ത് കാൽവിൻ ക്ലെയിൻ;കറുത്ത വർഗക്കാരിയായ പ്ലസ് സൈസ് റാപ്പർ മോഡൽ

0

മോഡലിംഗ് സമവാക്യങ്ങൾ തകർത്ത് പ്രമുഖ ഫാഷൻ ബ്രാൻഡായ കാൽവിൻ ക്ലെയിൻ. കറുത്ത വർഗക്കാരിയായ പ്ലസ് സൈസ് റാപ്പറിനെ തങ്ങളുടെ മോഡൽ ആക്കിയാണ് കാൽവിൻ ക്ലെയിൻ വിപ്ലവം സൃഷ്ടിച്ചത്. അമേരിക്കയിലെ അലബാമ സ്വദേശിനിയായ ചിക്ക എന്ന 22കാരിയാണ് കാൽവിൻ ക്ലെയിനായി ഹോർഡിംഗിൽ പ്രത്യക്ഷപ്പെട്ടത്.

അമിതവണ്ണമുള്ളയാളെ മോഡലാക്കുക വഴി അനാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയാണ് കാൽവിൻ ക്ലെയിൻ ചെയ്യുന്നതെന്ന വിമർശനങ്ങൾ ഉയരുന്നുണ്ട്. ട്വിറ്ററിലൂടെ ചിലർ ചിക്കയെയും കാൽവിൻ ക്ലെയിനെയും വിമർശിച്ച് രംഗത്തെത്തി. ബോഡി ഷേമിംഗ് ആണ് കൂടുതലും. എന്നാൽ വിമർശനങ്ങൾക്ക് മറുപടിയുമായി ചിക്കയും രംഗത്തെത്തിയതോടെ പുതിയ വിവാദത്തിനും തുടക്കമായി.

- Advertisement -