ജെഎന്‍യു വില്‍ ക്യാമ്പസ് അടച്ചിട്ട് വിദ്യാര്‍ത്ഥികള്‍ സമരത്തിലേയ്ക്ക്

0


ജെ.എന്‍.യുവിലെ ഫീസ് വര്‍ധനക്കെതിരെ സര്‍വകലാശാല സ്തംഭിപ്പിച്ച് ഇന്ന് വിദ്യാര്‍ഥികളുടെ സമരം. ഇന്ന് ചേരുന്ന എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തില്‍ പുതിയ ഹോസ്റ്റല്‍ കരട് നിയമാവലി അംഗീകാരത്തിനായി വരാനിരിക്കെയാണ് സമരം ശക്തമാക്കി വിദ്യാര്‍ഥികള്‍ രംഗത്തെത്തുന്നത്. അതിനിടെ സമരം നടത്തിയ വിദ്യാര്‍ഥികള്‍ക്കെതിരെ സര്‍വകശാല അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് വിവരം.

ഫീസ് വര്‍ധന, രാത്രി സഞ്ചാര നിയന്ത്രണം, വസ്ത്രധാരണ നിയന്ത്രണം, സംവരണ അട്ടിമറി എന്നിവക്കിടയാക്കുന്നതാണ് പുതിയ ഹോസ്റ്റല്‍ കരട് നിയമാവലിയെന്നതാണ് വിദ്യാര്‍ഥികളുടെ ആരോപണം. ഇന്ന് ചേരുന്ന വിസി അധ്യക്ഷനായ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തില്‍ കരട് പരിഗണിച്ചേക്കുമെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ഥികള്‍ സമരം ശക്തമാക്കുന്നത്.

രണ്ടാഴ്ചയായി തുടരുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പങ്കെടുത്ത ബിരുദദാനച്ചടങ്ങ് ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചിരുന്നു.

- Advertisement -