പുരുഷന്മാരില്‍ കണ്ടു വരുന്ന ഈ ലക്ഷണങ്ങള്‍ അവഗണിക്കരുതേ…!!!

0

ക്യാന്‍സര്‍ ബാധിക്കുന്നതിന് സ്ത്രീ പുരുഷ വ്യത്യാസമില്ല. ശരീരത്തിലെ ഏത് അവയവങ്ങളേയും അവ ബാധിച്ചെന്നിരിക്കാം. എന്നാല്‍ പുരുഷന്‍മാരിലെ ക്യാന്‍സര്‍ പെട്ടെന്ന് തിരിച്ചറിയാനാകില്ല എന്നത് ഒരു വലിയ പ്രശ്‌നമാണ്. പല ക്യാന്‍സറുകള്‍ക്കും പലതരം ലക്ഷണങ്ങളാണുണ്ടാവുക.

പുരുഷന്മാരില്‍ കണ്ടുവരുന്ന പ്രധാന കാന്‍സറുകള്‍ വായിലെ ക്യാന്‍സര്‍, ശ്വാസകോശ ക്യാന്‍സര്‍ പുരുഷഗ്രന്ഥിയുടെ ക്യാന്‍സര്‍, വന്‍കുടലിലെ ക്യാന്‍സര്‍ എന്നിവയാണ്. ചര്‍മത്തില്‍ ചോര ചത്തതുപോലെയുള്ള അടയാളങ്ങളുണ്ടെങ്കില്‍ ലുക്കീമിയയുടെ ആദ്യ ലക്ഷണങ്ങളായി കണക്കാക്കാം. ഭക്ഷണമിറക്കുമ്പോള്‍ തൊണ്ടവേദന ലംഗ്സ് ക്യാന്‍സര്‍ ലക്ഷണമാകാം. ഇത് തുടര്‍ച്ചയായി അനുഭവപ്പെടുന്നുണ്ടെങ്കില്‍ ശ്രദ്ധിയ്ക്കണം. പ്രത്യേക കാരണങ്ങില്ലാതെ പെട്ടെന്നു തൂക്കം കുറയുന്നുവെങ്കില്‍ ഇത് കോളന്‍, ലിവര്‍ ക്യാന്‍സര്‍ തുടങ്ങിയവയിലേക്കുള്ള പടി വാതിലാണ്.

കാരണങ്ങളില്ലാതെ തുടര്‍ച്ചയായി കടുത്ത ക്ഷീണം അനുഭവപ്പെടുന്നതും ശ്രദ്ധിയ്ക്കണം മൂത്രത്തിനൊപ്പമോ ബീജത്തിനൊപ്പമോ രക്തം കാണുന്നത് പ്രോസ്റ്റേറ്റ് ക്യാന്‍സറിലേക്ക് നയിച്ചേക്കാം. വൃഷണങ്ങളിലെ കറുപ്പു നിറമോ വലിപ്പത്തിലുള്ള വ്യത്യാസങ്ങളും ശ്രദ്ധിക്കണം.

പുറംവേദന ക്യാന്‍സറിന്റെ ലക്ഷണമാകാം. ഉദാഹരണത്തിന്, പ്രോസ്‌ട്രേറ്റ് ക്യാന്‍സര്‍ എല്ലുകളെ എളുപ്പത്തില്‍ ബാധിക്കും. പ്രത്യേകിച്ച് പുറം ഭാഗത്തുള്ള അസ്ഥികളെ. അത് പുറംവേദനയുണ്ടാക്കും.

- Advertisement -