മോട്ടോര്‍വാഹന നിയമ ഭേദഗതി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാനൊരുങ്ങി കേന്ദ്രം

0

മോട്ടോര്‍വാഹന നിയമ ഭേദഗതിയിലെ കനത്ത പിഴയ്ക്കെതിരെ എതിര്‍പ്പുകള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാനൊരുങ്ങി കേന്ദ്രം. നിയമം അതേപടി നടപ്പാക്കുന്നതില്‍ എതിര്‍പ്പ് അറിയിച്ച മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് നിയമത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്താനാണ് നീക്കം.

നിലവില്‍ ഹരിയാന, ബീഹാര്‍ സംസ്ഥാനങ്ങള്‍ മാത്രമാണ് നിയമം നടപ്പിലാക്കിയിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങള്‍ പകുതി പിഴത്തുക ഈടാക്കിയാല്‍ മതിയെന്ന അഭിപ്രായത്തിലാണ്. കേരളവും നിയമം തല്‍ക്കാലം കര്‍ശനമാക്കേണ്ടെന്ന നിലപാടിലാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് ചര്‍ച്ച നടത്താനൊരുങ്ങുന്നത്.

- Advertisement -