ഇനി സ്വര്‍ണ്ണ വില്‍പ്പന എളുപ്പമാകില്ല; നിബന്ധന വയ്ക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍!

0

സ്വര്‍ണം വില്‍ക്കുന്നതിനു മുമ്പ് ഇനി ഹാള്‍മാര്‍ക്ക് മുദ്ര ഉറപ്പാക്കുന്നത് നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. സ്വര്‍ണത്തിന്റെ ഗുണമേന്‍മ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് നീക്കം. 2021 ജനുവരി മുതലാണ് സ്വര്‍ണം വില്‍ക്കുന്നതിനു മുമ്പ് ഹാള്‍മാര്‍ക്ക് മുദ്ര ഉറപ്പാക്കേണ്ടത്. ഇതു സംബന്ധിച്ച വിജ്ഞാപനം ജനുവരിയില്‍ പുറത്തിറങ്ങിയേക്കും എന്നാണ് സൂചന.

നിലവിലുള്ള സ്റ്റോക്ക് വിറ്റഴിക്കാന്‍ ഒരു വര്‍ഷത്തെ സാവകാശം നല്‍കുമെന്ന് കേന്ദ്ര ഉപഭോക്തൃ മന്ത്രി റാം വിലാസ് പാസ്വാന്‍ വ്യക്തമാക്കി. 22 കാരറ്റ്, 20 കാരറ്റ്, 18 കാരറ്റ്, 14കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ക്കാണ് ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കുക. അതുപോലെ സ്വര്‍ണത്തിന്റെ ഗുണമേന്‍മ ഉറപ്പാക്കുന്ന ഹാള്‍മാര്‍ക്കിങ് കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കും.

- Advertisement -