പുതിയ സംസ്ഥാനങ്ങള്‍ രൂപികരിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍

0

ഇന്ത്യയില്‍ പുതിയതായി സംസ്ഥാനങ്ങള്‍ രൂപികരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്ന് റിപ്പോര്‍ട്ട്.

ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ യുപിയെ മൂന്ന് സംസ്ഥാങ്ങളായി വിഭജിക്കാനാണ് നീക്കം. പൂര്‍വാഞ്ചല്‍, ബുന്ദേല്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിങ്ങനെയാകും സംസ്ഥാനങ്ങള്‍. കൂടാതെ, ഡല്‍ഹിയ്ക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കാനും ഹരിയാനയിലെയും യുപിയിലെയും ഭാഗങ്ങള്‍ ഡല്‍ഹിയോട് കൂട്ടിച്ചേര്‍ക്കാനും സാധ്യതയുണ്ട്.

സോനിപത്ത്, റോത്തക്ക്, ത്സജ്ജര്‍, ഗുരുഗ്രാം, റിവാഡി, പല്‍വാല്‍, ഫരീദാബാദ് എന്നിവ ലയിപ്പിക്കാനും സാധ്യതയുണ്ട്. ഉത്തര്‍പ്രദേശിലെ മീററ്റ്, നോയിഡ, ഗാസിയാബാദ് ബുലന്ദ്ഷഹര്‍, ബാഗ്പത്ത് എന്നിവയും ലയിപ്പിക്കും സഹാറാന്‍പൂര്‍ ഡിവിഷനിലെ മൂന്ന് ജില്ലകള്‍ ഹരിയാനയില്‍ ചേര്‍ക്കും.

- Advertisement -