ചക്കക്കുരു ഹൽവ സിംപിളാണ് സൂപ്പറും

0

ചക്ക പുഴുക്കും ചക്ക അടയുമൊക്കെ കഴിച്ചു ക്ഷീണിച്ചെങ്കിൽ ഇനി ഒന്ന് മാറി ചിന്തിച്ചാലോ. ഇനി ഒരു ചക്കക്കുരു ഹൽവയാകാം. സിംപിളാണ് സംഗതി സൂപ്പറും. ഒന്നു ട്രൈ ചെയ്തു നോക്കൂ

ചക്കക്കുരു വേവിച്ച് (ബ്രൗൺ തൊലിയോടു കൂടി) ശർക്കര പാനിയിൽ അരച്ചെടുക്കുക. ഇതിൽ ഏലക്ക പൊടി ചേർക്കുക. ഒരു പാനിൽ നെയ്യൊഴിച്ച് വരട്ടിയെടുക്കുക. നട്‌സ് വേണമെങ്കിൽ ചേർക്കാം. ഡ്രൈ ആയി വരുമ്പോൾ നെയ്യ് പുരട്ടിയ പാത്രത്തിലേക്ക് മാറ്റുക .തണുത്തതിന് ശേഷം മുറിച്ചെടുത്ത് ഉപയോഗിക്കാം.

- Advertisement -