യുയേഫാ ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പുകളായി; ഇനി മത്സരകാത്തിരിപ്പ്!

0

യുയേഫാ ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി. 32 ടീമുകള്‍ 8 ഗ്രൂപ്പുകളായി തിരിഞ്ഞ് ഏറ്റുമുട്ടുന്ന ചാംപ്യന്‍സ് ലീഗിന് ഇനി നാളുകള്‍ മാത്രം. ഫുഡ്‌ബോള്‍ പ്രേമികള്‍ക്ക് ഇനി കാത്തിരിപ്പിന്റെ നാളുകള്‍.

ബാഴ്സ ഡോര്‍ട്ട്മുണ്ടും ഇന്റര്‍ മിലാനുമുള്ള മരണഗ്രൂപ്പില്‍ ഉള്‍പ്പെട്ടപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് താരതമ്യേനെ എളുപ്പമുള്ള ഗ്രൂപ്പാണ് കിട്ടിയിരിക്കുന്നത്. സിറ്റിയൊഴികയെുള്ള ടീമുകള്‍ക്കൊന്നും ഗ്രൂപ്പ്ഘട്ടം എളുപ്പമായിരിക്കില്ല.

ഗ്രൂപ്പ് വിവരങ്ങള്‍ ചുവടെ…

ഗ്രൂപ്പ് എ; പിഎസ്ജി, റയല്‍ മാഡ്രിഡ്, ഗാലറ്റ്സറായ്, ക്ലബ്ബ് ബ്രൂഗ്

ഗ്രൂപ്പ് ബി; ബയേണ്‍ മ്യൂണിക്ക്, ടോട്ടന്‍ഹാം, ഒളിമ്ബിയാക്കോസ്, റെഡ് സ്റ്റാര്‍

ഗ്രൂപ്പ് സി; മാഞ്ചസ്റ്റര്‍ സിറ്റി, ഷാക്റ്റര്‍ ഡോണസ്‌ക്, ഡൈനാമോ സഗ്രേബ്, അറ്റ്ലാന്റ

ഗ്രൂപ്പ് ഡി; യുവന്റസ്, അത്ലറ്റിക്കോ മാഡ്രിഡ്, ബയേര്‍ ലെവര്‍കൂസന്‍, ലോക്കോമോട്ടീവ് മോസ്‌കോ

ഗ്രൂപ്പ് ഇ; ലിവര്‍പൂള്‍, നാപ്പോളി, സെയ്സ്ബര്‍ഗ്, ജെന്‍ക്

ഗ്രൂപ്പ് എഫ്; ബാഴ്സലോണ, ബൊറൂഷ്യ ഡോര്‍ട്ട്മുണ്ട്, ഇന്റര്‍മിലാന്‍, സ്ലാവിയ പ്രാഗ്

ഗ്രൂപ്പ് ജി; സെനിത് സെന്റ് പീറ്റേര്‍സ്ബര്‍ഗ്, ബെന്‍ഫിക്ക, ലിയോണ്‍, ലെയ്പ്സിഗ്

ഗ്രൂപ്പ് എച്ച്; ചെല്‍സി, അയാക്സ് ആംസ്റ്റര്‍ഡാം, ലില്ലെ, വലന്‍സിയ

- Advertisement -