കശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യയുമായി അപ്രതീക്ഷിത യുദ്ധത്തിന് സാധ്യത; പാക് വിദേശകാര്യ മന്ത്രി

0

ജമ്മുകാശ്മീരില്‍ നിലവിലെ സാഹചര്യം തുടരുകയാണെങ്കില്‍ അപ്രതീക്ഷിത യുദ്ധം തള്ളിക്കളയാനാകില്ലെന്ന ഭീഷണിയുമായി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി.

ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സില്‍ യോഗത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഒരു ഏറ്റുമുട്ടലിന്റെ അനന്തര ഫലങ്ങള്‍ എന്തായിരിക്കുമെന്ന് പാകിസ്താനും ഇന്ത്യക്കും മനസ്സിലാകും. പക്ഷേ സാഹചര്യം നിര്‍ബന്ധിച്ചാല്‍ എന്തും സംഭവിക്കാം. യു.എന്‍ മനുഷ്യാവകാശ കമീഷണര്‍ മിഷേല്‍ ബാച്ച്ലെറ്റിനോട് ഇന്ത്യയുടെയും പാകിസ്താന്റെയും ഭാഗങ്ങള്‍ സന്ദര്‍ശിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പാക് അധീന കാശ്മീരിനായി എന്തുചെയ്യണമെന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണെന്നും, കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം എന്തുതന്നെയായാലും സൈന്യം സജ്ജമാണെന്നും പാകിസ്ഥാന് ശക്തമായ സന്ദേശം നല്‍കി കരസേന മേധാവി ബിപിന്‍ റാവത്ത് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

- Advertisement -