രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം മൂന്നുപേര്‍ പങ്കിട്ടു

0

2019ലെ രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ജോണ്‍ ബി ഗുഡ്‌നോഫ്, എം സ്റ്റാന്‍ലി വൈറ്റിംഗ്ഹാം, അക്കിര യോഷിനോ എന്നിവര്‍ ചേര്‍ന്നാണ് രസതന്ത്രത്തിനുള്ള പുരസ്‌കാരം പങ്കിട്ടിരിക്കുന്നത്. ലിഥിയം-അയണ്‍ ബാറ്ററി സാങ്കേതിക വിദ്യ മെച്ചപ്പെടുത്തുന്നതിനുള്ള ഗവേഷണത്തിനാണ് ഇവര്‍ക്ക് പുരസ്‌കാരം ലഭിച്ചത്.

ചൊവ്വാഴ്ച പ്രഖ്യാപിച്ച ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ജെയിംസ് പീബിള്‍സ്, മൈക്കിള്‍ മേയര്‍, ദിദിയെര്‍ ക്വലോസ് എന്നിവരാണ് പങ്കിട്ടത്്.

ഇത്തവണ ആദ്യം നല്‍കിയത് വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരമാണ്. മൂന്ന് യുഎസ് ഗവേഷകര്‍ക്കാണ് പുരസ്‌കാരം നേടിയത്. വില്യം ജി കെയിലിന്‍, പീറ്റര്‍ ജെ റാറ്റ്ക്ലിഫ്, ഗ്രെഗ് എല്‍ സെമന്‍സ എന്നിവരാണ് വിജയികള്‍. ഒക്ടോബര്‍ പത്തിനാണ് സാഹിത്യ നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിക്കുന്നത്. ഒക്ടോബര്‍ 11ന് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരവും സമ്മാനിക്കും.

- Advertisement -