കൂടത്തായി കൊലപാതക പരമ്പര; കേരള പൊലീസ് മുന്‍പന്തിയില്‍ തന്നെയെന്ന് മുഖ്യമന്ത്രി

0

കോഴിക്കോട് ജില്ലയിലെ കൂടത്തായിയിലെ ദുരൂഹമരണങ്ങള്‍ തെളിയിച്ച കേരളാ പൊലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

ചുരുങ്ങിയ ദിവസങ്ങള്‍ക്കുളളില്‍ തന്നെ കൊലപാതകങ്ങളുടെ എല്ലാ ദുരൂഹതകളും നീക്കാനായ അന്വേഷണസംഘത്തിനും സഹായിച്ച ശാസ്ത്രീയ അന്വേഷണ സംഘത്തിലുള്ളവരെയും അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി.

അന്വേഷണത്തിന് ചുക്കാന്‍ പിടിച്ച ഉദ്യോഗസ്ഥരെയും സഹായിച്ച ശാസ്ത്രീയ അന്വേഷണ സംഘത്തിലുള്ളവരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.
പതിനാറ് വര്‍ഷങ്ങള്‍ നീണ്ട കൊലപാതക പരമ്പര ദിവസങ്ങള്‍ക്കുള്ളില്‍ തെളിയിക്കാന്‍ കഴിഞ്ഞത് കേസന്വേഷണത്തില്‍ കേരള പൊലീസിനുള്ള കഴിവാണെന്ന്് അദ്ദേഹം പറഞ്ഞു.

- Advertisement -