രക്ഷാപ്രവർത്തനം ഇനി കൂടുതൽ എളുപ്പമാക്കാൻ സിവിൽ ഡിഫെൻസ് സേന

0

രക്ഷാപ്രവർത്തനം ഇനി കൂടുതൽ എളുപ്പമാക്കാൻ സിവിൽ ഡിഫെൻസ് സേന സജ്ജം. രക്ഷാപ്രവർത്തനങ്ങളിൽ സാധാരണക്കാർക്ക് പരിശീലനം നൽകിയാണ് ഫയർ ഫോഴ്സ് സിവിൽ ഡിഫെൻസ് സേനയെ സജ്ജമാക്കുന്നത്. ദുരന്ത മേഖലകളിൽ രക്ഷാപ്രവർത്തനം കൂടുതൽ എളുപ്പത്തിലും വേഗത്തിലും ആക്കുക എന്ന ലക്ഷ്യത്തോടെയാണ് സിവിൽ ഡിഫെൻസ് സേനയെ ഒരുക്കുന്നത്. സമീപകാലങ്ങളിലുണ്ടായ പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണ് സിവിൽ ഡിഫെൻസ് സേന രൂപവൽക്കരിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ മൊത്തം ഫയർ ഫോഴ്സ് സ്റ്റേഷനുകളുടെ പരിധിയിലും സിവിൽ ഡിഫെൻസ് സേനയെ സജ്ജരാക്കും.
ഫയർ ഫോഴ്സ് സ്റ്റേഷനുകളിൽ തന്നെയാണ് ഇതിനായി പരിശീലനം നൽകുന്നത്. ഫയർ ഫോഴ്‌സിന്റെ വിവിധ ഉപകരണങ്ങളുടെ പ്രവർത്തന രീതിയും സേന അംഗങ്ങൾക്ക് പരിചയപ്പെടുത്തും. ജില്ലാ തലത്തിലും പിന്നീട് തൃശ്ശൂരിലെ ഫയർ ആൻഡ് റെസ്ക്യൂ അക്കാദമിയിൽ വച്ചും പരിശീലനം നൽകി ജനകീയ രക്ഷാസേനയെ സജ്ജരാകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

- Advertisement -