ഒന്‍പത്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി ബദല്‍ അക്കാദമിക് കലണ്ടർ

0

ലോക്ഡൗണിനിടെ ഒന്‍പത്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി ബദല്‍ അക്കാദമിക് കലണ്ടര്‍ പുറത്തിറക്കി കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രി രമേശ് പൊക്രിയാല്‍. മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷന്‍ റിസേര്‍ച്ച് ആന്റ് ട്രെയിനിംഗ് (എന്‍സിഇആര്‍ടി) ആണ് ബദല്‍ അക്കാദമിക് കലണ്ടര്‍ .

സോഷ്യല്‍ മീഡിയയുടെ ഉപയോഗത്തോടെ രസകരമായ രീതിയില്‍ പഠിപ്പിക്കാനാണ് അധ്യാപാകര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍. മൊബൈല്‍ ഫോണ്‍, റേഡിയോ, ടെലിവിഷന്‍, സന്ദേശങ്ങള്‍ മറ്റു സോഷ്യല്‍ മീഡിയകളും പഠനത്തില്‍ ഉള്‍പ്പെടും. +1, +2 ക്ലാസുകള്‍ക്കായുള്ള കലണ്ടറും ഉടന്‍ പുറത്തിറക്കും.

- Advertisement -