കൊറോണ വൈറസ് പകരാനെടുക്കുന്നത് വെറും പത്ത് മിനിറ്റ്

0

ആരോഗ്യവാനായ ഒരു വ്യക്തിയിലേക്ക് കോവിഡ്-19 ബാധിതനായ ഒരാളിൽനിന്ന് കൊറോണ വൈറസ് പകരാനെടുക്കുന്നത് വെറും പത്ത് മിനിറ്റ്. യൂണിവേഴ്സിറ്റി ഓഫ് മസാച്ചുസെറ്റ്സ് ഡാർട്മൗത്തിലെ കംപാരിറ്റീവ് ഇമ്യൂണോളജിസ്റ്റായ എറിൻ ബ്രോമേജ് നടത്തിയ പഠനമാണ് നിഗമനത്തിന് പിന്നിൽ.
ശ്വസിക്കുമ്പോഴും സംസാരിക്കുമ്പോഴും തുമ്മുമ്പോഴും രോഗബാധിതനായ ഒരാളിൽനിന്ന് മൂക്കിലൂടെയും വായിലൂടെയും പുറത്തേക്ക് വരുന്ന ശരീരസ്രവകണങ്ങളിൽ വൈറസ് അടങ്ങിയിരിക്കും. കൂടാതെ തുപ്പുക, മൂക്കു ചീറ്റുക തൂടങ്ങിയ മനുഷ്യശീലങ്ങളും രോഗിയിൽനിന്ന് വൈറസ് പുറത്തെത്തുന്നതിനിടയാക്കും.
ഒരു ശ്വാസത്തിലൂടെ ഒരു വ്യക്തിയിൽനിന്ന് 50 മുതൽ 50,000 സ്രവകണങ്ങളാണ് പുറത്തെത്തുന്നത്. സാധാരണ ശ്വാസവായുവിൽ ഇത്രയധികം സ്രവകണങ്ങൾ അടങ്ങിയിരിക്കുന്നതായി പൊതുവെ നമുക്ക് ധാരണയില്ല.
സംസാരിക്കുമ്പോൾ ശ്വസിക്കുന്നതിനേക്കാൾ പത്തു മടങ്ങ് വൈറസ് കണങ്ങൾ വായുവിലെത്തും. അങ്ങനെയാണെങ്കിൽ ഒരോ മിനിറ്റിലും ഇരുന്നൂറോളം വൈറസ് കണങ്ങളാണ് വായുവിലെത്തിച്ചേരുന്നത്. അഞ്ച് നിമിഷത്തിനുള്ളിൽ 1,000 വൈറസ് കണങ്ങൾ വായുവിലേക്കെത്തും. ആരോഗ്യവാനായ ഒരാൾ രോഗബാധിതനായ ഒരാളുമായി അഞ്ച് നിമിഷം സംസാരിക്കുന്നത് വൈറസ് ബാധയ്ക്കിടയാക്കുന്നതിന് പര്യാപ്തമാണെന്ന് എറിൻ പറയുന്നു.
കോവിഡ് ബാധിതരിൽ ഭൂരിഭാഗം രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരോ പ്രകടിപ്പിക്കാൻ വൈകുന്നവരോ ആയിരിക്കുന്നത് സ്ഥിതി കൂടുതൽ ഗുരുതരമാക്കുന്നു. .

- Advertisement -