മുക്കം എൻ ഐ ടിക്ക് സമീപം അജ്ഞാതമൃതദേഹം കണ്ടെത്തി

0

കോഴിക്കോട് മുക്കം എൻ ഐ ടിക്ക് സമീപം പുള്ളാവൂരിൽ ഒരാഴ്ചയോളം പഴക്കമുള്ള അജ്ഞാതമൃതദേഹം കണ്ടെത്തി. പുള്ളാവൂർ സ്വദേശി കുഞ്ഞി പറമ്പത്ത് വേലായുധന്റെ വയലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

കുന്ദമംഗലം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

- Advertisement -