പാര്‍വതിക്കെതിരെ സമൂഹ മാധ്യമങ്ങള്‍ വഴി അപവാദ പ്രചാരണം നടത്തിയ യുവാവ് അറസ്റ്റില്‍

0

പ്രശസ്ത ചലച്ചിത്ര താരം പാര്‍വതി തിരുവോത്തിനെതിരെ സമൂഹ മാധ്യമങ്ങള്‍ വഴി അപവാദ പ്രചാരണം നടത്തിയ യുവാവിനെ പൊലീസ് പിടികൂടി. തിരുവനന്തപുരത്ത് രാജ്യാനന്തര ചലച്ചിത്ര മേളയ്ക്കിടയിലാണ് പൊലീസ് ഇയാളെ പിടികൂടിയത്.

പാലക്കാട് സ്വദേശിയായ കിഷോറാണ് പിടിയിലായത്. കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ കെ. അഷറഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കിഷോറിനെ അറസ്റ്റ് ചെയ്തത്. പാര്‍വതിയെ മോശമായി ചിത്രീകരിക്കുന്ന സന്ദേശങ്ങള്‍ ഇയാള്‍ നടിയുടെ അച്ഛനും സഹോദരനും അയച്ചിരുന്നു.

നടി മാഫിയാ സംഘത്തിന്റെ കൈയിലാണെന്നും പ്രശ്‌നത്തിലാണെന്നും പറയുകയായിരുന്നു. പാര്‍വതി ഇപ്പോള്‍ വിദേശത്താണെന്ന് വീട്ടുകാര്‍ പറഞ്ഞപ്പോള്‍ ഇത് കള്ളമാണെന്നും താന്‍ പാര്‍വതിയുടെ കാമുകനാണെന്നും ഇയാള്‍ അവകാശപ്പെട്ടു. ഇതോടെ ഇയാള്‍ പാര്‍വതിയുടെ കോഴിക്കോടുള്ള വീട്ടിലും എത്തിയിരുന്നു.

- Advertisement -