‘എന്റെ പാവയ്ക്കും മരുന്ന് കൊടുക്കണം എന്നാലെ ഞാൻ സമ്മതിക്കൂ’ പതിനൊന്ന് മാസം പ്രായമായ കുഞ്ഞിനെ ചികിത്സിക്കാൻ ഇഷ്ട പാവയെയും ഒപ്പം ചികിത്സിച്ച് ഡോക്ടർ

0

പതിനൊന്ന് മാസം പ്രായമായ കുഞ്ഞിനെ ചികിത്സിക്കാൻ ഇഷ്ട പാവയെയും ചികിത്സിച്ച് ഡോക്ടർ. ഡെൽഹിയിലെ ലോക് നായക് ആശുപത്രിയിലാണ് സംഭവം.

പതിനൊന്ന് മാസം പ്രായമായ സിക്രയെ കാലൊടിഞ്ഞതിനെ തുടർന്നാണ് അമ്മ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ചികിത്സയ്ക്കായി കാൽ അനക്കാതെ വയ്ക്കാൻ കുഞ്ഞ് സിക്ര സമ്മതിക്കുന്നുണ്ടായിരുന്നില്ല.

ഒടുവിൽ അമ്മ തന്നെയാണ് ഇതിന് പോംവഴിയുമായി രംഗത്തെത്തിയത്. സിക്രയുടെ പ്രിയപ്പെട്ട പാവയെയും ഒപ്പം ചികിത്സിക്കുക.അമ്മയുടെ നിർദേശത്തെ തുടർന്ന് ഡോകടർ സിക്രയുടെ ഇഷ്ടപാവയായ ‘പരി’യെയും സിക്രക്കൊപ്പം തന്നെ കിടത്തി ചികിത്സിച്ച് തുടങ്ങി.

ഇതോടെ കുഞ്ഞ് സിക്രി ചികിത്സയോട് സഹകരിച്ചു. ഇപ്പോൾ സിക്രയുടേയും ‘പരിയുടേയും’ ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതായി ഡോക്ടർമാർ അറിയിച്ചു.

- Advertisement -